Ranbir Kapoor | മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് ആപ് കേസില്‍ നടന്‍ രണ്‍ബീര്‍ കപൂറിന് ഇഡിയുടെ നോടീസ്; ഒക്ടോബര്‍ 6ന് ഹാജരാകാന്‍ നിര്‍ദേശം

 


മുംബൈ: (KVARTHA) ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോടീസ്. മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് ആപുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഒക്ടോബര്‍ 6ന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് നോടീസ്. ആപിന്റെ പ്രമോഷനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രണ്‍ബീര്‍ കപൂറിന് പേയ്മെന്റുകള്‍ ലഭിച്ചതായാണ് റിപോര്‍ട്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. എഎസ്ഐ ചന്ദ്രഭൂഷണ്‍ വര്‍മ, ഹവാല ഇടപാടുകാരായ റായ്പുര്‍ സ്വദേശികളായ സതീഷ് ചന്ദ്രകര്‍, അനില്‍ ദമ്മാനി, സുനില്‍ ദമ്മാനി എന്നിവരെയാണ് പിടികൂടിയത്. കേസില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വര്‍മയ്ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

കാര്‍ഡ് ഗെയിമുകള്‍, ക്രികറ്റ്, ബാഡ്മിന്റന്‍, ടെനിസ്, ഫുട്‌ബോള്‍ തുടങ്ങിയ തത്സമയ ഗെയിമുകളില്‍ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് മഹാദേവ് ഓണ്‍ലൈന്‍ ബുകിങ് ആപ്ലികേഷന്‍. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപിന്റെ പ്രധാന പ്രമോടര്‍മാര്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദുബൈ കേന്ദ്രീകരിച്ചാണ്. ഈ ആപില്‍നിന്ന് ഇരുവരും ചേര്‍ന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നു.

Ranbir Kapoor | മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് ആപ് കേസില്‍ നടന്‍ രണ്‍ബീര്‍ കപൂറിന് ഇഡിയുടെ നോടീസ്; ഒക്ടോബര്‍ 6ന് ഹാജരാകാന്‍ നിര്‍ദേശം

ആപിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ കൊല്‍കത്ത, ഭോപാല്‍, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 39 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 417 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് നടന്മാരും ഗായകരും ഇഡിയുടെ നിരീക്ഷണത്തിലാണ്. ടൈഗര്‍ ഷ്‌റോഫ്, സണി ലിയോണി തുടങ്ങി മുന്‍നിര ബോളിവുഡ് താരങ്ങളാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയില്‍ വച്ചു നടന്ന മഹാദേവ് ആപ് പ്രൊമോടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും കംപനിയുടെ വിജയാഘോഷത്തിലും ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തതും ഇഡി അന്വേഷിക്കുന്നുണ്ട്.

സൗരഭ് ചന്ദ്രകാറിന്റെ വിവാഹ ചടങ്ങുകള്‍ക്കായി 200 കോടി രൂപ ചെലവഴിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇഡി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം വിവാഹ ചടങ്ങുകള്‍ക്കായി ഇവന്റ് മാനേജ്മെന്റ് കംപനിക്ക് 112 കോടി രൂപ ഹവാല വഴി കൈമാറി. എന്നാല്‍, ഹോടെല്‍ ബുകിങ്ങിനുള്ള 42 കോടി രൂപ പണമായാണ് നല്‍കിയത്.

Keywords: News, National, National-News, Mumbai-News, Police-News, Ranbir Kapoor, Bollywood Actor, Summoned, Probe, ED, Enforcement Directorate, Online Betting Case, Actor Ranbir Kapoor summoned by probe agency ED on Friday in online betting case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia