കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ഖാന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

 


ഡെല്‍ഹി: (www.kvartha.com 05.11.2014) കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ കുറ്റവിമുക്തനാക്കിയ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു.

രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 24ലേക്കാണ് മാറ്റിവെച്ചത്. 1998 ഒക്ടോബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമാ  ഷൂട്ടിംഗിനെത്തിയ താരങ്ങള്‍  ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിലെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് കേസ്. വാദം കേള്‍ക്കാന്‍ സല്‍മാന്‍ ഖാന്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

അതേസമയം, തന്റെ മേല്‍ ഇത്തരം കേസ് നിലനില്‍ക്കുന്നതിനാല്‍ യുകെ വിസ കിട്ടാന്‍ പ്രയാസമാണെന്നും  സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നും സല്‍മാനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍  നിങ്ങളുടെ കൈയിലിരുപ്പ് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും അല്ലാതെ കോടതിയുടെ കുറ്റമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കേസുള്ളതിനാല്‍ യുകെ വിസ കിട്ടാന്‍ തടസം നേരിടുന്നുവെന്ന് നിങ്ങള്‍ പറയുന്നു. ഇതുപോലെ നാളെ ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാവ് കോടതിയിലെത്തി തന്നെ ശിക്ഷിച്ചതുകൊണ്ട് നിരവധി പ്രശ്‌നങ്ങളുണ്ടെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും സുപ്രീകോടതി സല്‍മാന്റെ അഭിഭാഷകനോട് ചോദിച്ചു.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 2007ലാണ് സല്‍മാനെ കോടതി ശിക്ഷിച്ചത്. ഇതിനെതിരെ സല്‍മാന്‍ സമര്‍പ്പിച്ച അപ്പീലില്‍ രാജസ്ഥാന്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് ഹൈക്കോടതി നടപടിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

47 കാരനായ സല്‍മാന് കേസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയെന്നാണ് താരത്തിനു മേലുള്ള ആരോപണം. കേസില്‍ രണ്ടു പ്രാവശ്യം ജോധ്പൂര്‍ ജയിലില്‍ താരത്തിനു ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ഖാന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Actor Salman Khan, Seeking UK Visa, Rebuked by Supreme Court, New Delhi, Bollywood, Rajastan, High Court, Visa, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia