മുന്‍ സുപ്രീംകോടതി ജഡ്ജി ആവശ്യപ്പെട്ടിട്ടും സഞ്ജയ് ദത്തിന് മാപ്പ് നല്കാന് ഗവര്‍ണര്‍ തയ്യാറായില്ല
Sep 24, 2015, 13:18 IST
ന്യൂഡല്‍ഹി: (www.kvartha.com 24.09.2015) മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂനെയിലെ യെര്‍വാദാ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് മാപ്പ് നല്കാന് മഹാരാഷ്ട്രാ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തയ്യാറായില്ല.
സഞ്ജയ്ക്ക് മാപ്പ് നല്കി, ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ സുപ്രീം കോടതി ജഡ്ജിയായ മാര്‍ക്കണ്ടേയ കഠ്ജുവാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ സഞ്ജയ് കുറ്റക്കാരനെന്ന് സുപ്രീം കോടതി ശരി വച്ചതാണെന്നും അതില്‍ ഇടപെടുന്നത് ശരിയല്ലെന്നുമുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഗവര്‍ണര്‍ പരാതി തള്ളുകയായിരുന്നുവെന്നാണ് വിവരം.
പ്രസ് കൗണ്‍സില്‍ അധ്യക്ഷനായിരിക്കെ 2013 ലാണ് സഞ്ജയ് ദത്തിന് മപ്പു നല്‍കണമെന്നാവശ്യപ്പെട്ട് കഠ്ജു അപേക്ഷ നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്കും അന്ന് പ്രധാനമന്ത്രി ആയിരുന്ന മന്മോഹന് സിങിനും ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കും കഠ്ജു കത്തു നല്‍കിയിരുന്നു.
1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിനാണ് സഞ്ജയ് ദത്തിനെ അഞ്ചുവര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. എന്നാല്‍ പിന്നീട് കോടതി ശിക്ഷ നാല് വര്‍ഷമായി ഇളവ് ചെയ്തിരുന്നു. 2013 മേയ് മുതല്‍ ജയിലില്‍ കഴിയുന്ന ദത്ത് വിചാരണ കാലയളവില്‍ ഉള്‍പ്പെടെ 42 മാസങ്ങള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവില്‍ മകളുടെ മൂക്കിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് പരോളില്‍ ഇറങ്ങിയിരിക്കയാണ് സഞ്ജയ്. സഞ്ജയ് ദത്തിന് നിരന്തരം പരോള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
Keywords: Actor Sanjay Dutt Won't Be Pardoned, Maharashtra Governor Decides, New Delhi, Supreme Court of India, Judge, Maharashtra, Application, Court, National.

Also Read:
പോലീസില്‍ പരാതി നല്‍കാത്തതിന് 17 കാരനെ അക്രമിച്ചു; ആശുപത്രിയിലാക്കിമടങ്ങുമ്പോള് സുഹൃത്തിന്റെ കയ്യെല്ലും തകര്‍ത്തു
Keywords: Actor Sanjay Dutt Won't Be Pardoned, Maharashtra Governor Decides, New Delhi, Supreme Court of India, Judge, Maharashtra, Application, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.