Actor Vikram | വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോടോഷോപ് ചെയ്തുവരെ വാര്‍ത്ത കൊടുത്തു: ആശുപത്രി വിട്ടതിനുശേഷം നടന്‍ വിക്രം
Jul 12, 2022, 17:48 IST
ചെന്നൈ: (www.kvartha.com) തന്റെ ആശുപത്രി വാസത്തെ കുറിച്ച് പ്രതികരിച്ച് നടന്‍ വിക്രം. കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ ആശുപത്രി വാസത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.
ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോടോഷോപ് ചെയ്തു വരെ വാര്‍ത്ത കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു. എനിക്ക് അത് ഇഷ്ടമായി. എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമല്ല', എന്ന് വിക്രം തമാശ രൂപേണ പറഞ്ഞു.

ഓഗസ്റ്റ് 11ന് ആണ് കോബ്ര റിലീസ് ചെയ്യുക. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനവും ഹരീഷ് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ് രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദ് രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തുതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രികറ്റ് താരം ഇര്‍ഫാന്‍ പതാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Keywords: Actor Vikram attends Cobra audio launch, dispels rumours of heart attack, Chennai, News, Hospital, Treatment, Cine Actor, Social Media, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.