Amala Paul | പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു: നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകനും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ് അറസ്റ്റില്‍
Aug 30, 2022, 17:31 IST
ചെന്നൈ: (www.kvartha.com) പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകനും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് അമല നല്‍കിയ പരാതിയിലാണ് നടപടി. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടായെന്നും നടി പരാതിയില്‍ പറയുന്നു.
2020 നവംബറില്‍ ഭവ്‌നിന്ദറിനെതിരെ നടി ചെന്നൈ ഹൈകോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. 2018-ല്‍ സ്വകാര്യമായി നടത്തിയ ഫോടോഷൂടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. അതില്‍ ഭവ്‌നിന്ദറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചെന്നും റിപോര്‍ടുണ്ട്.
2018-ല്‍ അമലയും ഭവ്‌നിന്ദറും ചേര്‍ന്ന് ഒരു പ്രൊഡക്ഷന്‍ കംപനി രൂപീകരിച്ചിരുന്നു. ഇതിനുശേഷം ഓറോവില്ലിനടുത്തുള്ള പെരിയമുതലിയാര്‍ ചാവടിയിലേക്ക് താമസം മാറിയെന്നും പൊലീസ് പറഞ്ഞു. കുറച്ചുകാലങ്ങള്‍ക്കു ശേഷം ഇവര്‍ പിരിയുകയും ചെയ്തു. ഈ നിര്‍മാണ കംപനിയുടെ ബാനറിലാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രമായ 'കഡാവര്‍' നിര്‍മിച്ചത്.
അമല പോളിനെ വ്യാജരേഖ ചമച്ച് കംപനിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി ഭവ്‌നിന്ദര്‍ വഞ്ചിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ ഫോടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് വില്ലുപുരം പൊലീസ് വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് മുന്‍കാമുകനെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
2020 മാര്‍ചിലാണ് പരമ്പരാഗത രാജസ്താനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ഭവ്‌നിന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇതോടെ അമല വിവാഹിതയായെന്ന വാര്‍ത്തയും പരന്നു. എന്നാല്‍ ഇവ ഫോടോഷൂടിന് എടുത്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കി അമല തന്നെ രംഗത്തെത്തിയതോടെ ഭവ്‌നിന്ദര്‍ അവ നീക്കം ചെയ്യുകയായിരുന്നു.
Keywords: Actress Amala Paul files cheating complaint against estranged friend, Chennai, News, Actress, Arrested, Singer, Complaint, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.