മറാത്തി നടിയെ കൂട്ട ബലാത്സംഗം ചെയ്തു; സംവിധായകന്‍റെ സുഹൃത്ത് അറസ്റ്റില്‍
Jul 14, 2015, 19:01 IST
‘ലഹന്‍പാന്‍’ എന്ന മറാത്തി സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയുടെ പ്രതിഫലം ലഭിക്കാന്‍ സംവിധായകന്‍റെ സുഹൃത്തുമായി താരം ബന്ധപ്പെട്ടിരുന്നു. പ്രതിഫലം ലഭിക്കാന്‍ 56 കിലോമീറ്റര്‍ അകലെയുള്ള പൈതാന്‍ നഗരത്തിലേക്ക് വരാനായിരുന്നു സുഹൃത്ത് നല്‍കിയ നിര്‍ദേശ൦. ഇത് പ്രകാരം പൈതാനിലെത്തിയപ്പോഴാണ് സുഹൃത്തും മറ്റു നാല് പേരും ചേര്‍ന്ന് നടിയെ കൂട്ട ബലാത്സംഗം ചെയ്തത്. പോലീസ് ഇന്‍സ്പെക്ടറായ കഞ്ചന്‍ കുമാര്‍ ചാതെ പറഞ്ഞു
.
സംവിധായകന്‍റെ സുഹൃത്തായ ഗോവിന്ദ് ചിത്ല൦ഗയാണ് സിനിമയ്ക്കായി ഇരുപത്തൊന്നു കാരിയായ നടിയെ തെരഞ്ഞെടുത്തത്. രണ്ടു മാസത്തോളം ചിത്രീകരണം നടന്നിട്ടും നടിക്ക് യാതൊരു പ്രതിഫലവും ഇവര്‍ നല്‍കിയിരുന്നില്ല.
നടി നല്‍കിയ പരാതി പ്രകാരം ഗോവിന്ദ് ചിത്ല൦ഗയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് നാല് പ്രതികള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
SUMMARY: A Marathi actress has been gang raped in the location of a movie. One among the five accused has arrested by the police.
Keywords: Actress, Gang raped, Movie, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.