Arrest | വിദ്വേഷ പ്രസംഗം: ഹൈദരാബാദില്‍ നിന്ന് അറസ്റ്റുചെയ്ത നടി കസ്തൂരിയെ ചെന്നൈയിലെത്തിച്ച് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കും; പ്രതിഷേധിച്ച് ബ്രാഹ്‌മണ സഭ
● റോഡ് മാര്‍ഗം കസ്തൂരിയുമായി ചൈന്നൈയിലേക്ക് വരികയാണ് അന്വേഷണ സംഘം.
● കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
● ഇവര്‍ ആന്ധ്ര, തെലങ്കാന മേഖലയിലേക്ക് കടന്നതായി നേരത്തെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
● പ്രത്യേക പൊലീസ് സംഘം ഈ മേഖലകളില്‍ തിരച്ചില്‍ ശക്തമാക്കിയതോടെയാണ് പിടിവീണത്.
ചെന്നൈ: (kVARTHA) വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ഹൈദരാബാദില്‍ നിന്ന് അറസ്റ്റു ചെയ്ത നടി കസ്തൂരിയെ ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്യും. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡ് മാര്‍ഗം കസ്തൂരിയുമായി ചൈന്നൈയിലേക്ക് വരികയാണ് അന്വേഷണ സംഘം.
കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് താരത്തെ അറസ്റ്റ് ചെയ്തത്. നടിയുടെ അറസ്റ്റിനെതിരെ ബ്രാഹ്‌മണ സഭ രംഗത്തെത്തി. എന്നാല്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇവര്‍ ആന്ധ്ര, തെലങ്കാന മേഖലയിലേക്ക് കടന്നതായി നേരത്തെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. പ്രത്യേക പൊലീസ് സംഘം ഈ മേഖലകളില്‍ തിരച്ചില്‍ ശക്തമാക്കിയതോടെയാണ് ഒടുവില്‍ പിടിവീണത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈകോടതി തള്ളിയിരുന്നു.
ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവി കൂടിയായ നടിയുടെ പ്രസംഗം.
#KasthuriArrest, #HateSpeech, #ChennaiPolice, #MadrasHighCourt, #BrahminSabha, #TeluguTamil