Actress Shakeela | 11 വയസിലാണ് ആദ്യ പ്രണയം; ഇപ്പോള്‍ കാമുകനുണ്ട്, അയാളുടെ വിവാഹമാണ്; തന്റെ ജീവിതത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ശക്കീല
Dec 31, 2023, 18:03 IST
ചെന്നൈ: (KVARTHA) തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് തെന്നിന്‍ഡ്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന നടി ശക്കീല. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് താരം തുറന്നുപറയുന്നത്. തനിക്ക് കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും താരം വെളിപ്പെടുത്തി. വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും എന്നാല്‍ രണ്ടാം ഭാര്യയാകാന്‍ ഇഷ്ടമില്ലെന്നും ശകീല വെളിപ്പെടുത്തി.
കല്യാണം കഴിക്കണം എന്നുള്ള ചിന്തകള്‍ തോന്നാറുണ്ടെങ്കിലും രണ്ടാം ഭാര്യയാകാനോ ഡിവോഴ്സ് ആയവരുമായുള്ള വിവാഹം കഴിക്കാനോ താല്പര്യമില്ലെന്നും നടി തുറന്നുപറയുന്നു. മറ്റൊരാളുടെ ഭാര്യക്ക് ഞാന്‍ കാരണം ഒരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ല. ഞാന്‍ പ്രണയിക്കുന്നവര്‍ പോലും വിവാഹിതരാകാതിരിക്കാന്‍ ശ്രമിക്കാറുണ്ട്.

എനിക്കൊരു കോംപ്ലക്സ് ഉള്ളത് പോലെ തോന്നുന്നു. കല്യാണം കഴിഞ്ഞാല്‍ അവരുടെ അടിമയാകുമോ എന്നൊക്കെയാണ് അത്. ഇപ്പോള്‍ ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. എനിക്ക് തോന്നിയാല്‍ ഭക്ഷണം വെക്കും, ഇല്ലെങ്കില്‍ വെക്കില്ല. പക്ഷെ അങ്ങനെയൊരാള്‍ വന്നാല്‍ അവര്‍ക്കായി ഭക്ഷണം വെക്കുകയും മറ്റും വേണം. എനിക്കത് പറ്റില്ല, എന്നു തോന്നുന്നു. കുട്ടികള്‍ വേണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു എന്നും ശക്കീല പറഞ്ഞു.
ആത്മഹത്യാ ചിന്തകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ലെന്നും അതിനുള്ള ഒരേയൊരു കാരണം എന്റെ അമ്മയാണെന്നും താരം പറയുന്നു. പതിനഞ്ച് വയസ് മുതല്‍ സമ്പാദിക്കാന്‍ തുടങ്ങി. ഞാന്‍ കള്ളം പറയാറില്ലെങ്കിലും എന്റെ അമ്മ എന്നെ വിശ്വസിക്കില്ല. അപ്പോഴാണ് ഞരമ്പ് മുറിക്കാനൊക്കെ നോക്കിയത്. ദേഷ്യത്തില്‍ എന്തെങ്കിലും ചെയ്യും. പിറ്റേന്ന് വേദനയുണ്ടാകും. എന്നാല്‍ അമ്മ തന്നോട് വേദനിക്കുന്നുണ്ടോ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നുപോലും ചോദിക്കില്ലായിരുന്നുവെന്ന് ശക്കീല പറയുന്നു.
ഇപ്പോള്‍ എനിക്കൊരു കാമുകന് ഉണ്ട്. അദ്ദേഹത്തിന്റെ വിവാഹമാണ്. ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ സാഹചര്യം കാരണം മറ്റൊരു വിവാഹം കഴിച്ചേ പറ്റൂ. ഞാന്‍ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്നങ്ങള്‍ വരുമെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഞാന്‍ തന്നെയാണ് അദ്ദേഹത്തോട് മറ്റൊരു വിവാഹം കഴിക്കാന്‍ പറഞ്ഞത്. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത് എന്ന വിശ്വാസത്തില്‍ കഴിയുന്ന ആളാണ് താന്‍ എന്നും ശക്കീല പറയുന്നു.
ഇഷ്ടപ്പെട്ട ആള് സന്തോഷമായിരിക്കാന്‍ വേണ്ടതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനും കുടുംബത്തിനും അതാണ് സന്തോഷമെന്ന് എനിക്കറിയാം. അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ പറഞ്ഞത്. കാമുകന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അത് പുറത്തറിഞ്ഞാല്‍ അവരുടെ ദാമ്പത്യത്തിലും കുടുംബത്തിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും താരം പറഞ്ഞു.
കാമുകന് വിവാഹം ആയാല്‍ അയാള്‍ മുന്‍ കാമുകനായി മാറും. 11 വയസിലാണ് ആദ്യ പ്രണയം. വീടിനടുത്തുള്ള സുരേഷ് റെഡ്ഡിയുമായാണ് ആദ്യ പ്രണയം ഉണ്ടായത്. അവനെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ, അന്ന് അത് പ്രണയമായിരുന്നോ എന്നൊന്നും അറിയില്ലായിരുന്നു. പ്രണയങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും മുക്കാല്‍ ഭാഗം പേരെയും ഞാന്‍ ഞാന്‍ തന്നെയാണ് വിട്ട് പോയത്. പിന്നീട് കരയും. കുറച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു എന്ന് തോന്നും. പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല. കാരണം എങ്ങനെ പോയാലും കുടുംബത്തില്‍ പ്രശ്നം വരും. വിവാഹം നടക്കില്ല എന്ന് എനിക്കറിയാമായിരുന്നുവെന്നും ശകീല പറയുന്നു.

Keywords: Actress Shakeela Talks About Her Love Affair, Chennai, News, Actress Shakeela, Interview, Love Affair, Family, Marriage, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.