നികുതി അടക്കാതെ സ്വര്‍ണം കൊണ്ടുവന്ന സിനിമാതാരം പിടിയില്‍; താന്‍ നിരപരാധിയെന്ന് നടി ഉര്‍വശി റൗതേല

 


നൈനിറ്റാള്‍: (www.kvartha.com 16.09.2015) കസ്റ്റംസ് നികുതി അടക്കാതെ ദുബൈയില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്ന സംഭവത്തില്‍ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഉര്‍വശി റൗതേല താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി. സെലിബ്രിറ്റി ആയതിനാല്‍ മാധ്യമങ്ങള്‍ അറസ്റ്റ് വിവരം ഊതിപ്പെരുപ്പിച്ച് കാണിക്കുകയാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാ പേപ്പറുകളും കസ്റ്റംസിന് നല്‍കിയിരുന്നതാണെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞമാസമാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് താരം സ്വര്‍ണവുമായി പിടിയിലാകുന്നത്. എട്ടു ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷത്തിന്റെ ഷൂസുമായിരുന്നു താരത്തിന്റെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ കൈവശമുള്ള സ്വര്‍ണത്തിന് താരം നികുതി അടച്ചിരുന്നില്ല. ലഗേജ് സ്‌കാന്‍ ചെയ്യുന്നതിനിടെയാണ്  സ്വര്‍ണം കണ്ടെടുത്തത്. ഇതോടെ താരത്തെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതാദ്യമായല്ല താരം അനധികൃത സ്വര്‍ണക്കടത്തിന് പിടികൂടുന്നത്. ഇതിനുമുമ്പും സ്വര്‍ണ കടത്തിന് താരം പിടിക്കപ്പെട്ടിരുന്നു. അന്ന് പിഴ അടച്ചശേഷം ആഭരണങ്ങള്‍ വിട്ടു നല്‍കുകയായിരുന്നു. രണ്ടുതവണയും ഒരേ കസ്റ്റംസ് ഓഫീസറാണ് താരത്തെ പിടികൂടിയത്. എന്നാലിപ്പോള്‍, പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് പറഞ്ഞ താരം തന്റെ പ്രശസ്തി ഉപയോഗിച്ച് ചില മാധ്യമങ്ങള്‍ വിലകുറഞ്ഞ വാര്‍ത്തകള്‍ നല്‍കുകയാണ്.

ഇത്തരം തെറ്റായ വാര്‍ത്തകള്‍ ആരാധകര്‍ വിശ്വസിക്കില്ലെന്നും നിയമപരമായ രീതിയില്‍ മാത്രമാണ് ആഭരണങ്ങള്‍ കൊണ്ടുവന്നതെന്നും പറഞ്ഞു. പിടികൂടിയ ആഭരണങ്ങളില്‍ വജ്രം പതിപ്പിച്ച സ്വര്‍ണവള തനിക്ക് പിതാവ് പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിനൊടുവില്‍ താന്‍ നിരപരാധിയാണെന്ന് ബോധ്യമാകുമെന്നും ഉര്‍വശി പറഞ്ഞു.

നികുതി അടക്കാതെ സ്വര്‍ണം കൊണ്ടുവന്ന സിനിമാതാരം പിടിയില്‍; താന്‍ നിരപരാധിയെന്ന് നടി ഉര്‍വശി റൗതേല


Also Read:
പ്രതിലോമ മാധ്യമ പ്രവര്‍ത്തനവും കേരളത്തില്‍ സജീവം: മാധ്യമ സെമിനാര്‍

Keywords:  Actress Urvashi Rautela cleared her stand on being detained by custom officials, Mumbai, Airport, Customs, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia