Veena Kapoor | '12 കോടിയുടെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകന്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്ന ടെലിവിഷന്‍ താരം വീണാ കപൂര്‍ ജീവനോടെ': പ്രത്യക്ഷപ്പെട്ടത് മകനൊപ്പം, താന്‍ മരിച്ചിട്ടില്ലെന്ന് നടി, പ്രചരിച്ചത് വ്യാജ വാര്‍ത്ത

 


മുംബൈ: (www.kvartha.com) 12കോടിയുടെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത എല്ലാവരും നടുക്കത്തോടെയാണ് കേട്ടത്. ദേശീയ മാധ്യമങ്ങളടക്കം വളരെ പ്രാധാന്യത്തോടെ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കയാണ് സാക്ഷാല്‍ വീണാ കപൂര്‍.

താന്‍ മരിച്ചിട്ടില്ലെന്നും തന്റെ പേരുള്ള മറ്റൊരാളാണ് കൊല്ലപ്പെട്ടതെന്നും വീണ പറഞ്ഞു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി പൊലീസില്‍ പരാതിയും നല്‍കി. മകന്‍ സചിന്‍ കപൂറിനൊപ്പമെത്തിയാണ് അവര്‍ പരാതി നല്‍കിയത്.

Veena Kapoor | '12 കോടിയുടെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകന്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്ന ടെലിവിഷന്‍ താരം വീണാ കപൂര്‍ ജീവനോടെ': പ്രത്യക്ഷപ്പെട്ടത് മകനൊപ്പം, താന്‍ മരിച്ചിട്ടില്ലെന്ന് നടി, പ്രചരിച്ചത് വ്യാജ വാര്‍ത്ത

തന്നെക്കുറിച്ചുള്ള വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ അവര്‍ വീണ കപൂര്‍ എന്ന് പേരുള്ള ഒരാള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണ്. എന്നാലത് താനല്ല. താന്‍ ജുഹുവില്‍ അല്ല, മറിച്ച് ഗുഡ്ഗാവിലാണ് താമസം. താന്‍ മകനൊപ്പമാണ് താമസിക്കുന്നത്. അതിനാലായിരിക്കാം കൊല്ലപ്പെട്ടത് താനാണ് എന്നുള്ളരീതിയില്‍ വാര്‍ത്ത പരന്നത്.

വാര്‍ത്തയ്ക്ക് പിന്നാലെ രാത്രിയും പകലുമെന്നില്ലാതെ തന്നെ തേടി നിരവധി കോളുകളാണ് എത്തിയത്. ഷൂടിനിടെ പോലും കോളുകള്‍ വന്നു. മാനസികമായി വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ഈ ദിവസങ്ങളില്‍ കടന്നുപോയത്. ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നില്ലെന്നും വീണാ കപൂര്‍ പറഞ്ഞു.

74കാരിയായ വീണയെ മകന്‍ സചിന്‍ കപൂര്‍ ബേസ് ബോള്‍ ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടുജോലിക്കാരന്റെ സഹായത്തോടെ നദിയില്‍ വലിച്ചെറിഞ്ഞെന്നുമാണ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തത്. സംഭവത്തില്‍ മകന്‍ സചിന്‍ കപൂറിനെയും (43) കൂട്ടുപ്രതി വീട്ടുജോലിക്കാരന്‍ ലാലുകുമാര്‍ മണ്ഡലിനെയും (25) പൊലീസ് അറസ്റ്റ് ചെയ്‌തെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സ്വത്തുവിഷയത്തെ ചൊല്ലി വീണയും സചിനും തമ്മില്‍ ഏറെക്കാലമായി പിണക്കത്തിലാണെന്നായിരുന്നു വാര്‍ത്ത.

Keywords: Actress Veena Kapoor files FIR over rumours that her son killed her: I'm alive, Mumbai, News, Actress, Killed, Police, Complaint, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia