ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സഹസംവിധായകന്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com 21/02/2015)  2000-ലെ മിസ് ഇന്ത്യാ മത്സരാര്‍ത്ഥിയും മുന്‍ മോഡലും നടിയുമായ യുവതിയെ ലൈംഗീകചൂഷണത്തിനിരയാക്കുകയും ഉപദ്രവിക്കുകയും ചെയ്ത അസിസ്റ്റന്റ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി വ്യാഴാഴ്ച പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് മുംബൈയിലെ വെര്‍സോവാ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2007ല്‍ സംവിധായകനും ഈ മോഡലും തമ്മിലുള്ള വിവാഹം നടന്നിരുന്നു. അതില്‍ ഇവര്‍ക്ക് ആറു വയസുള്ള മകളുമുണ്ട്. വിവാഹം കഴിച്ച വര്‍ഷം തന്നെ ഇവര്‍ മിസ് ഇന്ത്യ ടോപ് 10 ല്‍ സ്ഥാനം നേടുകയും ചെയ്തിരുന്നു.

വിവാഹം കഴിച്ച് പിറ്റേ ദിവസം മുതല്‍ ഭര്‍ത്താവ് തന്നെ മാനസീകമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് 36 കാരിയായ മോഡല്‍ പോലീസിനോട് പറഞ്ഞത്. ചില രാഷ്ട്രീയക്കാരുടേയും ബോളിവുഡ് സംവിധായകരുടേയും പേര് ചേര്‍ത്ത് മോശമായി സംസാരിക്കുക, മകളുടെ മുന്നില്‍ വെച്ച് പോലും ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുക, ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതായി ഇവര്‍ പോലീസിനോട് പറഞ്ഞു.
ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സഹസംവിധായകന്‍ അറസ്റ്റില്‍

വിവാഹത്തിന് ശേഷവും യുവതി മോഡലിംഗ് ചെയ്തു വന്നിരുന്നെങ്കിലും ഭര്‍ത്താവിന്റെ സംശയം മൂലം കരിയര്‍ ഉപേക്ഷിക്കേണ്ടി വന്നെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ദിവസവും മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് മകളുടെ മുന്നില്‍വെച്ച് പോലും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി ഗാര്‍ഹിക പീഢനത്തിന് നിരന്തരം പോലീസില്‍ പരാതി നല്‍കിയിട്ടും ഗുണമുണ്ടാകാതെ വന്നതോടെ പോലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
Also Read: 
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Keywords : Arrest, Wife, Rape, Mumbai, Police, Actress, Marriage, Husband, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia