Adhir Chowdhury | 'ധൃതരാഷ്ട്രർ അന്ധനായിരുന്നപ്പോൾ ദ്രൗപതിയുടെ വസ്ത്രങ്ങൾ അപഹരിക്കപ്പെട്ടു, ഇന്നും രാജാവ് അന്ധനായി ഇരിക്കുകയാണ്; മണിപ്പൂരും ഹസ്തിനപുരവും തമ്മിൽ വ്യത്യാസമില്ല'; അവിശ്വാസ പ്രമേയ ചർച്ചയിൽ ആഞ്ഞടിച്ച് അധീർ രഞ്ജൻ ചൗധരി; വീഡിയോ

 


ന്യൂഡെൽഹി: (www.kvartha.com) അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി. മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സഭയിൽ സംസാരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിന്റെ ശക്തിയാണ് ഇന്ന് പ്രധാനമന്ത്രിയെ പാർലമെന്റിൽ എത്തിക്കുന്നത്. ഞങ്ങളാരും ഈ അവിശ്വാസ പ്രമേയത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല.

Adhir Chowdhury | 'ധൃതരാഷ്ട്രർ അന്ധനായിരുന്നപ്പോൾ ദ്രൗപതിയുടെ വസ്ത്രങ്ങൾ അപഹരിക്കപ്പെട്ടു, ഇന്നും രാജാവ് അന്ധനായി ഇരിക്കുകയാണ്; മണിപ്പൂരും ഹസ്തിനപുരവും തമ്മിൽ വ്യത്യാസമില്ല'; അവിശ്വാസ പ്രമേയ ചർച്ചയിൽ ആഞ്ഞടിച്ച് അധീർ രഞ്ജൻ ചൗധരി; വീഡിയോ

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മോദി പാർലമെന്റിൽ വന്ന് സംസാരിക്കണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഒരു ബിജെപി അംഗത്തോടും പാർലമെന്റിലേക്ക് വരാൻ ഞങ്ങൾ ആവശ്യപ്പെട്ടില്ല, ഞങ്ങളുടെ പ്രധാനമന്ത്രി വരണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളുടെ താൽപര്യമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മോദി മണിപ്പൂരിനെക്കുറിച്ച് സംസാരിക്കേണ്ടതായിരുന്നു, എന്നാൽ അദ്ദേഹം ഛത്തീസ്ഗഡിനെയും രാജസ്ഥാനെ പറ്റിയുമാണ് സംസാരിക്കുന്നത്.
  
ധൃതരാഷ്ട്രർ അന്ധനായിരുന്നപ്പോൾ ദ്രൗപതിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി. ഇന്നും രാജാവ് അന്ധനായി ഇരിക്കുകയാണ്. മണിപ്പൂരും ഹസ്തിനപുരവും തമ്മിൽ വ്യത്യാസമില്ലെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. മണിപ്പൂർ കലാപം ഒരു സാധാരണ കലാപമല്ല. ലോകമെമ്പാടും അത് ചർച്ച ചെയ്യപ്പെടുന്നു. മോദി ഫ്രാൻസിൽ ആയിരുന്നപ്പോഴും യൂറോപ്യൻ പാർലമെന്റിൽ ഇത് ചർച്ചയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, New Delhi, Adhir Chowdhury, No-confidence Motion, Parliament,   Adhir Chowdhury Slams to PM Modi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia