ഡെല്‍ഹി: (www.kvartha.com 17.04.2014) ഇന്ത്യയുടെ പുതിയ നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ റോബിന് കെ ധോവനെ (59) നിയമിച്ചു. അഡ്മിറല്‍ ഡി.കെ ജോഷി രാജി വെച്ച ഒഴിവിലേക്കാണ് ധോവാനെ നിയമിച്ചത്.
2013 ആഗസ്റ്റില്‍ സിന്ധുരക്ഷക് എന്ന അന്തര്‍വാഹിനി കപ്പലിലുണ്ടായ സ്ഫോടനത്തില്‍ 18 നാവികര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം തുടര്‍ച്ചയായ അപകടങ്ങളാണ് സിന്ധു രക്ഷക് എന്ന മുങ്ങിക്കപ്പലിന് ഉണ്ടായത്. ഈ അപകടങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് ഡി കെ ജോഷി അഡ്മിറല്‍ പദവിയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞത്.
ജോഷിയുടെ രാജിക്ക് ശേഷം നാവികാ സേനാമേധാവിയുടെ താത്ക്കാലിക ചുമതല വഹിക്കുകയായിരുന്നു ധോവന്. രണ്ട് മാസം താല്‍ക്കാലിക ചുമതല വഹിച്ച ശേഷമാണ് ധോവാന് ഇപ്പോള്‍ അഡ്മിറലായി സ്ഥാനമേറ്റത്. 1975ല്‍ സേനയിലെത്തിയ ധോവന് സേനയിലെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡായിരുന്നു.
പശ്ചിമ നാവിക കമാന്‍ഡ് മേധാവി ശേഖര്‍ സിന്‍ഹയാണ് ഇപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെങ്കിലും ഇദ്ദേഹം കപ്പലില്‍ ഉണ്ടായിരുന്ന അവസരത്തില്‍ രണ്ട് പ്രധാന അപകടങ്ങള്‍ ഉണ്ടായത് അദ്ദേഹത്തിന് വിനയാവുകയായിരുന്നു. അതുകൊണ്ടാണ് ധോവനെ നാവിക മേധാവിയായി നിയമിച്ചത്.
അതേസമയം സീനിയറായ തന്നെ തഴഞ്ഞ് ധോവനെ നാവിക മേധാവിയായി നിയമിച്ചതില്ശേഖര് സിന്‍ഹയ്ക്ക് പ്രയാസമുണ്ടെന്നാണ് സൂചന. തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിന്‍ഹ രാജിയ്ക്കൊരുങ്ങുന്നതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
പുതുതായി സ്ഥാനമേറ്റ നാവിക മേധാവി ധോവന് 25 മാസത്തെ സര്‍വീസാണുള്ളത്.

Also Read:
വിവാഹത്തലേന്ന് വിഷം കഴിച്ച യുവതി മരിച്ചു
Keywords: Admiral R.K. Dhowan takes over as new Navy chief, New Delhi, Resignation, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.