ദത്തുപുത്രി അമ്മയുടെ കഴുത്തറത്തുകൊന്നശേഷം കാമുകനൊപ്പം ഒളിച്ചോടി

 


ദത്തുപുത്രി അമ്മയുടെ കഴുത്തറത്തുകൊന്നശേഷം കാമുകനൊപ്പം ഒളിച്ചോടി
പാറ്റ്‌ന: ദത്തുപുത്രി അമ്മയുടെ കഴുത്തറത്തുകൊന്ന ശേഷം കാമുകനൊടൊപ്പം ഒളിച്ചോടി. പാറ്റ്‌നയ്ക്ക് സമീപം ഭാവന്‍പുരഗ്രാമത്തിലെ നീതുകുമാരി എന്ന പതിനേഴുകാരിയാണ് സീതാദേവി എന്ന അമ്പതുകാരിയെ കഴുത്തറത്തുകൊന്നശേഷം ഒളിച്ചോടിയത്.

ഇവരുടെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയല്‍ വാസികള്‍ നടത്തിയ പരിശോധനയിലാണ് സീതാദേവിയുടെ മൃതദേഹം കണ്ടെടുത്തത്. സീതാ ദേവിയുടെ ഭര്‍ത്താവ് മുസാഫര്‍പൂരില്‍ സര്‍ക്കാര്‍ ഉ­ദ്യോഗസ്ഥനാണ്. മക്കളുണ്ടാകത്തതിനെതുടര്‍ന്ന് ഇവര്‍ നീതുവിനെ ദത്തെടുക്കുകയായിരു­ന്നു.

നീതുവിന് ഗ്രാമത്തി­ലെ ഒരുയുവാവുമായി അടുപ്പമുണ്ടായിരുന്നു. സീത ഈ ബന്ധത്തെ എതിര്‍ത്തതിനെതുടര്‍ന്ന് അമ്മയും മകളുമായി വഴക്കു നടന്നതായി അയല്‍ വാസികള്‍ പറയുന്നു. വഴക്കിനെ തൂടര്‍ന്ന് മൂര്‍ചയുള്ള ആയുധംകൊണ്ട് നീതു സീതയുടെ കഴുത്തറത്തുവെന്നാണ് പോലീസ് കരുതു­ന്നത്.

Keywords: Mother, Neck, Patna, Near, Village, House, Close, Neighbour, Dead body, Police, National, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia