പത്ത് വര്‍ഷത്തിനുശേഷം മോഡി ബഹിഷ്ക്കരണം അവസാനിപ്പിച്ച് യൂറോപ്യന്‍ യൂണിയന്
Feb 8, 2013, 18:00 IST
ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തിനുശേഷം യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ മോഡിയുടെ പങ്ക് വ്യക്തമായതോടെയാണ് യൂറോപ്യന്‍ യൂണിയന് മോഡിയെ ബഹിഷ്ക്കരിച്ചത്.
എന്നാല്‍ അടുത്തിടെ നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് യൂറോപ്യന്‍ യൂണിയനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ ജനാധിപത്യത്തേയും നീതിന്യായ വ്യവസ്ഥയേയും തങ്ങള്‍ ആദരിക്കുന്നുവെന്നും അതിനാല്‍ തന്നെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം സ്വന്തമാക്കിയ മോഡിയെ ഇനിയും അകറ്റി നിര്‍ത്തേണ്ടതില്ലെന്നും ഇന്ത്യയിലെ ജര്‍മ്മനിയുടെ അംബാസഡര്‍ മിഖായേല്‍ സ്റ്റെയിനര്‍ പറഞ്ഞു.
ജനുവരി ഏഴിന് യൂറോപ്യന്‍ യൂണിയന് അംബാസഡര്‍ ജോ ക്രാവിനോ മോഡിയെ സല്‍ക്കാരത്തിന് ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച് മോഡി ക്രാവിനോയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി ക്രാവിനോ അറിയിച്ചു.
SUMMERY: New Delhi: At a lunch meeting suggesting an end to a decade-long boycott, the European Union has told Gujarat Chief Minister Narendra Modi that "accountability" for the communal riots that tore his state apart in 2002, is important. The Congress has said it is "ignominious to be reminded by foreigners."
Keywords: National, New Delhi, Lunch meeting, Suggesting, Decade-long boycott, European Union, Gujarat, Chief Minister, Narendra Modi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.