അര്‍ദ്ധസൈനീകപോലീസ് വിഭാഗങ്ങളില്‍ രക്തസാക്ഷിത്വമില്ല! മരണം മാത്രം

 


ന്യൂഡല്‍ഹി: കഴിഞ്ഞ 53 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട അര്‍ദ്ധസൈനീകപൊലീസ് ഭടന്മാരുടെ എണ്ണം 31,895. ഇവരെല്ലാം കൃത്യനിര്‍വഹണത്തിനിടയില്‍ മരണമടഞ്ഞവരാണ്. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവര്‍. എന്നാലിവരെ രക്തസാക്ഷിത്വ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇതുവരെ തയ്യാറായിട്ടില്ല.

ചൊവ്വാഴ്ച (നാളെ) ആചരിക്കുന്ന പോലീസ് കമ്മെമൊറേഷന്‍ ഡേയില്‍ ജീവത്യാഗം ചെയ്ത ഭടന്മാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം വീണ്ടുമുന്നയിക്കുകയാണ് സംഘടന.

കരനാവികവ്യോമ സേനയിലെ ഭടന്മാര്‍ കൃത്യനിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെട്ടാല്‍ അവരെ രക്തസാക്ഷികളായാണ് അംഗീകരിക്കുക. നക്‌സലാക്രമണങ്ങളിലും വിവിധ ഏറ്റുമുട്ടലുകളിലും നൂറുകണക്കിന് അര്‍ദ്ധസൈനീകപോലീസ് ഉദ്യോഗസ്ഥരാണ് വര്‍ഷം തോറും കൊല്ലപ്പെടുന്നത്.

അര്‍ദ്ധസൈനീകപോലീസ് വിഭാഗങ്ങളില്‍ രക്തസാക്ഷിത്വമില്ല! മരണം മാത്രംപോലീസ് കമ്മെമൊറേഷന്‍ ഡേയില്‍ മുഖ്യാതിഥിയായെത്തുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്. രക്തസാക്ഷിത്വം സംബന്ധിച്ച ആവശ്യം ചടങ്ങിനിടയില്‍ ഷിന്‍ഡെയോട് നേരിട്ട് ഉന്നയിക്കാനാണ് സംഘടനയുടെ തീരുമാനം.

SUMMARY: New Delhi: The paramilitary and police forces in the country have lost 31,895 personnel in the last 53 years in the line of duty but they are still fighting for the "martyr" status for the dead officers and men like in the Armed Forces.

Keywords: National news, Martyr status, Paramilitary, Sushilkumar Shinde, police personnel, Indian Army, Navy, Air Force, anti-Naxal operations, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia