Mahi |
80 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ മഹിയെ കുഴല്‍കിണറില്‍ നിന്ന് അതിസാഹസികമായി പുറത്തെടുത്തത്. ഉടന്‍ സൈനീക ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മഹിയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയുണ്ടായിരുന്നുവെങ്കിലും സൈനീക ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
സൈന്യവും, എന്‍.എസ്.ജി കമാന്റകളും, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതരും ചേര്‍ന്ന് സമാന്തരമായി മറ്റൊരു കുഴി നിര്‍മ്മിച്ചാണ് മഹിയ്ക്ക് സമീപമെത്തിയത്. വീടിന് പുറത്ത് ജന്മദിനത്തില്‍ കളിക്കുന്നതിനിടെയാണ് നാല് വയസുകാരിയായ മഹി നിര്‍മ്മാണം പൂര്‍ത്തിയാകാത്ത 75 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണത്.
രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനമാണ് പിന്നീട് നടത്തിയത്. സമാന്തരമായി കുഴിയുണ്ടാക്കുന്നതിന് പാറ തടസ്സമായതാണ് രക്ഷാപ്രവര്‍ത്തനം മൂന്നു ദിവസത്തിലധികം നീളാന്‍ കാരണം. ഹരിയാന പോലീസും ഫയര്‍ഫോഴ്‌സും മനേസര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെക്യാരിറ്റി ഗാര്‍ഡിലെ സൈനികരും, കര സേനയില്‍ നിന്നുള്ള സാങ്കോതിക പ്രവര്‍ത്തകരുമടക്കം നൂറിലധികം പേരാണ് രക്ഷാ പ്രവര്‍ത്തനത്തനം നടത്തിയത്.
രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും മഹിക്കുണ്ടായിരുന്നു. പുറത്തെടുക്കുമ്പോള്‍ മഹി തീര്‍ത്തും അവശനിലയിരുന്നു. ഓക്‌സിജനും, മറ്റും കുട്ടിക്ക് കൃത്യമായി നല്‍കാന്‍ കഴിഞ്ഞതാണ് ജീവന്‍ നിലനിര്‍ത്താന്‍ സഹായകമായത്. പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കിയാണ് മഹി വിടപറഞ്ഞത്.
Keywords: Stuck, borewell, Mahi, Newdelhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.