മെയ് മൂന്നിനു ശേഷം വീണ്ടും ലോക്ഡൗണ്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങള്‍; അഭ്യര്‍ത്ഥന രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 26.04.2020) രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് മൂന്നിനു ശേഷം വീണ്ടും ലോക്ഡൗണ്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചു. മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് മുന്നില്‍ ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

ലോക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സംസ്ഥാനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്ര തീരുമാനം സ്വീകരിക്കുമെന്ന് ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തെലങ്കാന സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് ഏഴു വരെ നീട്ടിയിരുന്നു. കേരളവും അസമും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കും.

 മെയ് മൂന്നിനു ശേഷം വീണ്ടും ലോക്ഡൗണ്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങള്‍; അഭ്യര്‍ത്ഥന രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍

ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മേയ് മൂന്നിന് ശേഷവും ലോക് ഡൗണ്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. മെയ് 16 വരെ ലോക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് ഡെല്‍ഹി സര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെയാണ് മറ്റ് സംസ്ഥാനങ്ങളും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Keywords:  After Delhi, 5 more states want lockdown extended beyond May 3, New Delhi, News, Lockdown, Narendra Modi, Prime Minister, Meeting, Chief Minister, Gujarath, Karnataka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia