അജ്ഞാതര്‍ തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഓവുചാലില്‍

 


ന്യൂഡല്‍ഹി : (www.kvartha.com 20.11.2014)  അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഗീതാകോളനിയ്ക്കു സമീപത്തെ ഓവുചാലില്‍ കണ്ടെത്തി. ആനന്ദ് വിഹാറിലെ വിവേകാനന്ദ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ജ്വല്ലറി ഉടമയായ മുകേഷിന്റെയും മമതാ വര്‍മ്മയുടെയും മകനുമായ ഉല്‍ക്കര്‍ഷിന്റെ മൃതദേഹമാണ് ബുധനാഴ്ച ഗീതാകോളനിയുടെ ഓവുചാലില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്ന കുട്ടിയെ കണ്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ വൈകിയിട്ടും കുട്ടി വീട്ടിലെത്താതിരുന്നത് കൊണ്ട് പരിഭ്രാന്തരായ രക്ഷിതാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവദിവസം രാത്രി ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് മമതയ്ക്ക് ഫോണ്‍കോള്‍ വന്നു. ഫോണിന്റെ ഉറവിടം പോലീസ് അന്വേഷിച്ചുതുടങ്ങിയപ്പോള്‍ സംഭവം പോലീസില്‍ അറിയിക്കരുതെന്ന് പറഞ്ഞ് വീണ്ടും ഫോണ്‍ കോള്‍ വന്നതായി കുട്ടിയുടെ ബന്ധു സുബ് കാന്ത് പറഞ്ഞു.

എട്ട് മണിയോടെ പണം സംഘടിപ്പിച്ച് മുകേഷ് തിരിച്ചുവിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഡ് ഓഫായിരുന്നു. ബുധനാഴ്ച പുലര്‍ച്ചേ ഗീതാകോളനി നിവാസിയായ സ്ത്രീയാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ ഓവുചാലില്‍ കണ്ടെത്തിയത്. പോലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഭയന്നാണ് തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് എന്നാണ് പോലീസ് നിഗമനം

മുകേഷ്- മമതാ ദമ്പതികളുടെ ഇളയമകനാണ് ഉല്‍ക്കര്‍ഷ്. സഹോദരി കനിക ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്. സഹോദരന്‍ റിഷവ് അടുത്തമാസം വിവാഹിതനാകാനിരിക്കേയാണ് ദാരുണസംഭവം.
അജ്ഞാതര്‍ തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഓവുചാലില്‍

Also Read:
ചെമ്മനാട് സ്‌കൂളില്‍ 'സ്‌ഫോടനം'; പ്ലസ് ടു ക്ലാസുകള്‍ തടസ്സപ്പെട്ടു

Keywords: Kidnap, Student, Dead Body, New Delhi, School, Parents, Police, Phone call, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia