UPI | ഇനി ശ്രീലങ്കയിലും യുപിഐ; ഫ്രാന്‍സിനും സിംഗപ്പൂരിനും യുഎഇക്കും ശേഷം മറ്റൊരു രാജ്യത്ത് കൂടി സേവനം
Jul 21, 2023, 18:32 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) സാങ്കേതികവിദ്യ ഇനി ശ്രീലങ്കയിലും ഉപയോഗിക്കാം. യുപിഐ സംബന്ധിച്ച് ഉള്‍പെടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെയും സാന്നിധ്യത്തില്‍ ന്യൂഡെല്‍ഹിയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചു.
ഇന്ത്യയ്ക്ക് പുറത്ത് യുപിഐ പേയ്മെന്റ് സ്വീകരിക്കുന്നത് ഇതാദ്യമല്ല. ശ്രീലങ്കയ്ക്ക് മുമ്പ്, യുപിഐ ക്രോസ് ബോര്‍ഡര്‍ (ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക്) ഇടപാടുകള്‍ക്കായി ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍ എന്നിവരുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായുള്ള യുപിഐ പേയ്മെന്റ് സംവിധാനം ഇന്ത്യയില്‍ വളരെ പ്രചാരത്തിലുണ്ട്. അതിന്റെ പ്രചാരം ഇപ്പോള്‍ ലോകമെമ്പാടും അതിവേഗം വര്‍ധി ച്ചുകൊണ്ടിരിക്കുകയാണ്. വെര്‍ച്വല്‍ പേയ്മെന്റ് അഡ്രസ് (VPA) ഉപയോഗിച്ച് 24 മണിക്കൂറിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും തല്‍ക്ഷണ പേയ്മെന്റുകള്‍ നടത്താന്‍ കഴിയുന്ന മൊബൈല്‍ അധിഷ്ഠിത ഫാസ്റ്റ് പേയ്മെന്റ് സംവിധാനമാണ് യുപിഐ.
ശ്രീലങ്ക സാമ്പത്തികമായി പാപ്പരായിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. റോഡുകളില്‍ തിരക്ക് കൂടിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും ഭക്ഷണശാലകളിലും ജനക്കൂട്ടം തടിച്ചുകൂടാന്‍ തുടങ്ങി. നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും ഒത്തുചേരലുണ്ട്. കഴിഞ്ഞ വര്‍ഷം ഈ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതായി ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ശ്രീലങ്കയുടെ പ്രധാന വരുമാന സ്രോതസ് ടൂറിസമാണ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ രംഗത്ത് 30 ശതമാനം വര്‍ധനവുണ്ടായി.

Keywords: UPI, PM Modi, UAE, Sri Lanka, Finance, Business, Payment, Online Payment, World News, UPI Payment, E Payment, Business News, After France and Singapore, India's UPI payment model reaches Sri Lanka.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.