ഷീല ദീക്ഷിത് വാടക വീട്ടിലേയ്ക്ക് താമസം മാറി

 


ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷത്തോളം ഡല്‍ഹിയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് വാടക വീട്ടിലേയ്ക്ക് താമസം മാറി. മോട്ടിലാല്‍ നെഹറു മര്‍ഗിലെ രണ്ടര ഏക്കറില്‍ വ്യാപിച്ചുകിടന്ന ആഡംബര ബംഗ്ലാവില്‍ നിന്നും ഫെറോസ്ഷാ റോഡിലുള്ള സില്‍ വര്‍ ആര്‍ച്ച് അപാര്‍ട്ട്‌മെന്റിലേയ്ക്കാണ് ഷീല ദീക്ഷിത് താമസം മാറിയത്. സില്‍ വര്‍ ആര്‍ച്ചിലെ അഞ്ചാം നിലയിലുള്ള ഫ്‌ലാറ്റാണ് ഷീല താമസത്തിനായി കണ്ടെത്തിയത്.

ഷീല ദീക്ഷിത് വാടക വീട്ടിലേയ്ക്ക് താമസം മാറികോടികള്‍ ആസ്തിയുള്ള ഷീല ദീക്ഷിതിന് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഈസ്റ്റ് ഏരിയയില്‍ സ്വന്തമായി ഒരു അപാര്‍ട്ട്‌മെന്റ് ഉണ്ടെങ്കിലും അവിടെ എലവേറ്റര്‍ ഇല്ലാത്തതിനാലാണ് വാടക ഫ്‌ലാറ്റിലേയ്ക്ക് മാറിയത്. ഹൃദ്രോഗിയായ ഷീലയ്ക്ക് പടികള്‍ കയറുന്നത് അപകടകരമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SUMMARY: New Delhi: After facing defeat at the hands of débutante Arvind Kejriwal of the Aam Aadmi Party in the Assembly Elections, Sheila Dikshit is all set to shift from six-bedroom bungalow to a three-bedroom flat.

Keywords: Sheila Dikshit, Delhi, Arvind Kejriwal, Aam Aadmi Party, Silver Arch apartment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia