Attacked | 'മണിപ്പൂരിന് പിന്നാലെ ബംഗാളിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം; 2 യുവതികളെ മര്‍ദിച്ച് അര്‍ധനഗ്‌നരാക്കി നടത്തിച്ച് ജനക്കൂട്ടം'; വീഡിയോ പുറത്ത്
Jul 22, 2023, 14:00 IST
കൊല്‍കത: (www.kvartha.com) മണിപ്പൂരിന് പിന്നാലെ ബംഗാളിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നതായുള്ള വിവരം പുറത്ത്. ബംഗാളിലെ മാള്‍ടയില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. രണ്ടു സ്ത്രീകളെ മര്‍ദിച്ച് അര്‍ധനഗ്‌നരാക്കി ജനക്കൂട്ടം നടത്തിയതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം വീഡിയോ പുറത്തുവന്നതോടെയാണ് പുറംലോകം അറിയുന്നത്.
സംഭവത്തെ കുറിച്ച് ബംഗാള്‍ പൊലീസ് പറയുന്നത്:
മോഷണക്കുറ്റം ആരോപിച്ചാണ് രണ്ടുസ്ത്രീകളെ ജനക്കൂട്ടം മര്‍ദിക്കുകയും അര്‍ധനഗ്‌നരാക്കി നടത്തുകയും ചെയ്തത്. സ്ത്രീകളടക്കമുള്ള സംഘം യുവതികളെ മര്‍ദിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. മോഷണം നടത്തിയതിനെ തുടര്‍ന്നാണ് കടയുടമകള്‍ അടക്കമുള്ള സംഘം സ്ത്രീകളെ മര്‍ദിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മര്‍ദനത്തിനിരയായ സ്ത്രീകള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ സ്ത്രീകളെ മര്‍ദിച്ചതിനാല്‍ മോഷണശ്രമം നടന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആരും തയാറായില്ല. മാള്‍ഡയിലെ പകുഹട്ട് എന്ന സ്ഥലത്ത് മൂന്നോ നാലോ ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു സംഭവം. പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് ബംഗാള്‍ പൊലീസ് പറയുന്നത്:
മോഷണക്കുറ്റം ആരോപിച്ചാണ് രണ്ടുസ്ത്രീകളെ ജനക്കൂട്ടം മര്‍ദിക്കുകയും അര്‍ധനഗ്‌നരാക്കി നടത്തുകയും ചെയ്തത്. സ്ത്രീകളടക്കമുള്ള സംഘം യുവതികളെ മര്‍ദിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. മോഷണം നടത്തിയതിനെ തുടര്‍ന്നാണ് കടയുടമകള്‍ അടക്കമുള്ള സംഘം സ്ത്രീകളെ മര്‍ദിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Keywords: After Manipur, 2 women attacked in Bengal's Malda, Kolkata, News, Crime, Criminal Case, Police, Social Media, Complaint, Theft, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.