Sachin Pilot | യുവാക്കള്‍ ദുഃഖിക്കുമ്പോള്‍ രാജ്യത്ത് സന്തോഷമുണ്ടാകില്ല, നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍കാര്‍ തയാറാകണം; ജന്തര്‍ മന്തറില്‍ സമരം തുടരുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് സചിന് പൈലറ്റ്
May 19, 2023, 18:30 IST
ന്യൂഡെല്‍ഹി: (www.kvartha.com) ജന്തര്‍ മന്തറില്‍ ദിവസങ്ങളായി സമരം തുടരുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സചിന് പൈലറ്റ്. യുവാക്കള്‍ ദുഃഖിക്കുമ്പോള്‍ രാജ്യത്ത് സന്തോഷമുണ്ടാകില്ലെന്ന് പറഞ്ഞ സചിന് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. സിപിഎം നേതാവ് സുഭാഷിണി അലി ഉള്‍പെടെയുള്ള വനിതാ നേതാക്കളും സമര പന്തലിലെത്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് സചിന് താരങ്ങളെ സന്ദര്‍ശിച്ചത്. ഒളിംബിക്സ് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുമായി സചിന് സംസാരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പെടെയുള്ള വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതിന് മുന്‍ റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്‍ഡ്യ (WFI) മേധാവി ബ്രിജ് ഭൂഷന് ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ഗുസ്തിക്കാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 26-27 ദിവസങ്ങളായി ഇന്‍ഡ്യയിലെ പ്രമുഖ കായിക താരങ്ങള്‍ ഏറെ വേദനിക്കുന്നുണ്ടെന്നും ഈ രാജ്യത്തെ യുവതലമുറയും കര്‍ഷകരും ഗുസ്തിക്കാരും സന്തുഷ്ടരല്ലെങ്കില്‍ രാജ്യത്തിന് സന്തോഷിക്കാന്‍ കഴിയില്ലെന്നും പൈലറ്റ് പറഞ്ഞു.
താനും രാജസ്താനിലെ തന്റെ സഹ എംഎല്‍എമാരും ഗുസ്തിക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് പൈലറ്റ് പറഞ്ഞു. കായികതാരങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ കൊണ്ടുവരുമ്പോള്‍ രാജ്യം മുഴുവന്‍ ആഹ്ലാദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതേ ആളുകള്‍ ഇപ്പോള്‍ നിശബ്ദരായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
പത്തോളം വനിതാ സംഘടനകള്‍ സംയുക്തമായാണ് 27-ാം ദിവസത്തെ സമരത്തിന് നേതൃത്വം നല്‍കിയത്. ഈ മാസം 21ന് മുന്‍പ് ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡെല്‍ഹി സ്തംഭിപ്പിക്കുമെന്ന് താരങ്ങള്‍ ആവര്‍ത്തിച്ചു.

Keywords: After Rajasthan Yatra, Congress leader Sachin Pilot Meets Protesting Wrestlers in Delhi, New Delhi, News, Sachin Pilot, Visit, Wrestlers, Support, Politics, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.