മോഡി ഇന്ത്യയുടെ റിച്ചാര്‍ഡ് നിക്‌സണ്‍: ജയ്‌റാം രമേശ്

 


ന്യൂഡല്‍ഹി: (www.kvartha.com 19.06.2014) ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമ വികസന മന്ത്രിയുമായിരുന്ന ജയ്‌റാം രമേശ്. മോഡി ഇന്ത്യയുടെ റിച്ചാര്‍ഡ് നിക്‌സണ്‍ ആണെന്നാണ് രമേശ് പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഇത്.

അയല്‍ രാജ്യങ്ങളുമായി സംവദിക്കാനുള്ള മോഡിയുടെ കഴിവിനെയാണ് രമേശ് പ്രശംസിച്ചത്. പാക്കിസ്ഥാനുമായും ചൈനയുമായും ഇടപഴകുമ്പോള്‍ മോഡി പ്രത്യേക പാടവം പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന് ഇല്ലാതിരുന്നതും ഇതാണ് രമേശ് പറഞ്ഞു.

കോണ്‍ഗ്രസാണ് നവാസ് ഷെരീഫിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ ബിരിയാണി നല്‍കിയെന്ന വിമര്‍ശനമുയരുമായിരുന്നു. എന്നാലിവിടെ സാരിയും ഷാളും കൈമാറല്‍ വരെയെത്തി കാര്യങ്ങള്‍ രമേശ് പറഞ്ഞു.

ഡോ മന്‍ മോഹന്‍ സിംഗ് പ്രായോഗികമായി ചില കാര്യങ്ങള്‍ ചെയ്തു. അപ്പോള്‍ ബിജെപി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. എന്നാലിപ്പോള്‍ മോഡി പ്രായോഗികമായി ചിലത് ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തെ ആക്രമിക്കാനുള്ള പദവിയിലല്ല ഞങ്ങള്‍ ജയ്‌റാം രമേശ് വ്യക്തമാക്കി. 

സ്ഥാനാരോഹണ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ച നരേന്ദ്ര മോഡിക്ക് ഏറെ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് കേള്‍ക്കേണ്ടിവന്നെങ്കിലും ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ചതും ഇതേ കാര്യത്തിലാണെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിന് ശേഷം മോഡിയെ പരസ്യമായി പ്രശംസിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവാണ് ജയ്‌റാം രമേശ്. മുന്‍ യുഎസ് പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ ചൈനയുമായുള്ള യുഎസിന്റെ ബന്ധം ഊഷ്മളമാക്കുന്നതില്‍ വന്‍ വിജയം നേടിയിരുന്നു.
മോഡി ഇന്ത്യയുടെ റിച്ചാര്‍ഡ് നിക്‌സണ്‍: ജയ്‌റാം രമേശ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: Within weeks after Congress leader Shashi Tharoor was criticised by his own party for overtly praising the Prime Minister, it is now former rural development minister Jairam Ramesh who has dared to ruffle a few feathers by calling Narendra Modi 'India's Richard Nixon'.

Keywords: Shashi Tharoor, Jairam Ramesh, Narendra Modi, Congress, BJP, Mani Shankar Aiyar, Nawaz Sharif, Pakistan, China, India, America, Richard Nixon
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia