ദൈവത്തെ പ്രീതിപ്പെടുത്താനായി കത്രീന കൈഫിനെ വധുവാക്കി

 


ദംതാരി(ഛത്തീസ്ഗഡ്): ദൈവത്തെ പ്രീതിപ്പെടുത്താനായി യുവാവ് കത്രീന കൈഫിനെ വധുവാക്കി. വധുവിന്റെ പേരു കേട്ട് ആരും ഞെട്ടണ്ട. കാരണം യുവാവ് വധുവാക്കിയത് കത്രീന കൈഫ് എന്ന് പേരു നല്‍കിയ കത്തിയെയാണ്. കത്രീനയോടുള്ള കടുത്ത ആരാധനയാണ് കത്തിക്ക് കത്രീനയെന്ന പേരു നല്‍കാന്‍ യുവാവിനെ പ്രേരിപ്പിച്ചത്.

ഛത്തീസ്ഗഡിലെ ദംതാരി ജില്ലയിലാണ് രസകരമായ വിവാഹം നടന്നത്. നന്ദ കുമാര്‍ ദേവങന്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ആദ്യ ഭാര്യ രോഗബാധിതയായി മരിച്ചതോടെ രണ്ടാമത് വിവാഹം കഴിച്ചു. ഇവരും ഏറെ താമസിയാതെ രോഗം ബാധിച്ച് മരിച്ചു.
വീണ്ടും ഇദ്ദേഹം വിവാഹിതനായി. എന്നാല്‍ മുന്‍ ഭാര്യമാര്‍ രോഗം ബാധിച്ച് മരിക്കാന്‍ കാരണം ചില ദോഷങ്ങളാണെന്നും ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഏതെങ്കിലും ഒരു വസ്തുവിനെ ഹിന്ദു മതാചാര പ്രകാരം വിവാഹം കഴിക്കണമെന്നും ചില ഗ്രാമവാസികള്‍ നന്ദകുമാറിനെ ഉപദേശിച്ചു.

ദൈവത്തെ പ്രീതിപ്പെടുത്താനായി കത്രീന കൈഫിനെ വധുവാക്കിഇതേതുടര്‍ന്നാണ് നന്ദ കുമാര്‍ കത്തിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. നന്ദകുമാറിന്റെ ഭാര്യമാരെല്ലാം തന്നെ നേരത്തേ വിവാഹിതരായിരുന്നതിനാല്‍ ഇവരെയൊന്നും ഹിന്ദു ആചാരപ്രകാരമായിരുന്നില്ല്അ വിവാഹം കഴിച്ചിരുന്നത്. മുന്‍പ് വിവാഹിതയായ സ്ത്രീകളെ വേല്‍ക്കുന്നതിന് അവരെ ഒരു വള അണിയിക്കുന്ന പതിവാണ് ഗ്രാമത്തിലുള്ളത്. ഇതുപ്രകാരം വള അണിയിച്ചാണ് നന്ദകുമാര്‍ തന്റെ ഭാര്യമാരെ സ്വന്തമാക്കിയിരുന്നത്.

കത്തിയെ ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചതോടെ തന്റെ മൂന്നാമത്തെ ഭാര്യയ്‌ക്കൊപ്പം ദീര്‍ഘനാള്‍ സന്തോഷപൂര്‍വ്വം കഴിയാനാകുമെന്ന പ്രതീക്ഷയിലാണ് നന്ദകുമാര്‍.

SUMMARY: Dhamtari #Chhattisgarh A man, who is already married thrice, tied the knot with a katari (dagger) to ward off ghosts.

Keywords: Ghost, Katrina Kaif, Katari, Man, Wedding, Hindu Culture,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia