ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ മത്സരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിഎച്ച്പിയുടെ പിന്തുണ. നേരത്തേ വിഎച്ച്പി മോഡിയോട് അനുഭാവം കാണിക്കാത്ത സംഘടന ആയിരുന്നു. തൊട്ടുപിന്നാലെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതും മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചു. അലഹാബാദില്‍ നടക്കുന്നകുംഭമേളയോടനുബന്ധിച്ച് നടന്ന യോഗത്തിലൂടെയാണ് സംഘടനകള്‍ നയം വ്യക്തമാക്കിയത്. രണ്ട് ലക്ഷത്തോളം പേര്‍ പങ്കെടുത്ത യോഗത്തിലാണ് സുപ്രധാനമായ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്.
അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്രമോഡിയാണ് എന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ നിര്‍ദേശം. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞടുപ്പില്‍ മുസ്ലിം സ്വാധീന മേഖലകളിലടക്കം വന്‍വിജയം ബിജെപിക്ക് നേടിക്കൊടുത്തതിലൂടെ മോഡി പാര്‍ട്ടിക്ക് ഭാഗ്യദാതാവായിരിക്കുന്നു എന്നാണ് വിശ്വഹിന്ദുപരിഷത്ത് വിശേഷിപ്പിച്ചത്.
ഹിന്ദുത്വവാദി എന്ന നിലയില്‍ നിന്ന് മാറി മികച്ച ഭരണകര്‍ത്താവാകാന്‍ മോഡി ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയതോടെ വിശ്വഹിന്ദുപരിഷത്ത് മോഡിയുമായി അകലുകയായിരുന്നു. എന്നാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മോഡിയാവും പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെയാണ് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്. സംഘടനാ നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ എതിര്‍പ്പിനെ മറികടന്നാണ് മോഡി അനുകൂല പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
മോഡിയോളം മികച്ചൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇപ്പോള്‍ വേറെയില്ല. അദ്ദേഹത്തിന്റ പ്രവര്‍ത്തനങ്ങള്‍ ലോകമാകെ ഉറ്റുനോക്കുകയാണ്. ഭരണത്തിലേറുന്നവരുടെ ആദ്യ അജണ്ട രാമക്ഷേത്ര നിര്‍മ്മാണം ആവണം- മോഹന്‍ ഭഗവത് പറഞ്ഞു.
Key Words: RSS, VHP, Narendra Modi , PM candidate, BJP’s prime ministerial candidate , Rashtriya Swayamsewak Sangh , Gujarat Chief Minister , RSS chief , Mohan Bhagwat, Maha Kumbh , Nitish Kumar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.