Tax-Free | ബംഗാളില്‍ മമത നിരോധിച്ചു; യുപിയില്‍ 'ദ് കേരളാ സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിന് നികുതി ഒഴിവാക്കി യോഗി ആദിത്യനാഥ്
May 9, 2023, 11:37 IST
ലക് നൗ: (www.kvartha.com) ദ് കേരളാ സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിന് നികുതി ഒഴിവാക്കി ഉത്തര്‍പ്രദേശും. നേരത്തെ മധ്യപ്രദേശ് സര്‍കാരും ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു. ചിത്രത്തിന് നികുതി ഒഴിവാക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം 'ദ് കേരളാ സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്നത് ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നികുതി ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍കാരിന്റെ തീരുമാനം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേതെന്ന് കുറ്റപ്പെടുത്തിയാണ് ബംഗാളില്‍, മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചത്.
ക്രമസമാധാന പ്രശ്നങ്ങളും പ്രേക്ഷകരുടെ കുറവും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദര്‍ശനം തമിഴ്നാട്ടിലെ മള്‍ടിപ്ലെക്സുകള്‍ റദ്ദാക്കിയിരുന്നു. റിലീസ് ദിവസം 'ദ് കേരള സ്റ്റോറി' കേരളത്തില്‍ 20 തിയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്.
ക്രമസമാധാന പ്രശ്നങ്ങളും പ്രേക്ഷകരുടെ കുറവും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദര്‍ശനം തമിഴ്നാട്ടിലെ മള്‍ടിപ്ലെക്സുകള്‍ റദ്ദാക്കിയിരുന്നു. റിലീസ് ദിവസം 'ദ് കേരള സ്റ്റോറി' കേരളത്തില്‍ 20 തിയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്.
Keywords: After West Bengal Bans 'The Kerala Story', Uttar Pradesh Makes It Tax-Free, Uttar Pradesh, Yogi Adityanath, News, Politics, BJP Leaders, West Bengal, Madhya Pradesh, Tax-free, The Kerala Story, National.'The Kerala Story' उत्तर प्रदेश में टैक्स फ्री की जाएगी।
— Yogi Adityanath (@myogiadityanath) May 9, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.