അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റ്: ശശി തരൂര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 09/02/2015) കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് വീണ്ടും ശശി തരൂര്‍. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റാണെന്നും കൈകാര്യം രീതി ശരിയായില്ലെന്നും തരൂര്‍. കുടുംബാംഗങ്ങള്‍ക്ക് അവസാനമായി അദ്ദേഹത്തെ കാണാന്‍ അവസരം നല്‍കണമായിരുന്നുവെന്നും മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കണമായിരുന്നു എന്നുമാണ് തരൂര്‍ പറയുന്നത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും പറഞ്ഞിരുന്നു. ഏറ്റവും രസകരമായ കാര്യം അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴായിരുന്നു എന്നതാണ്.

അഫ്‌സല്‍ ഗുരു നിരപരാധിയാണെന്ന് വ്യക്തമാക്കി നിരവധി മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ന്യായീകരണങ്ങള്‍ നിരത്തി വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ് സ്വന്തം പാര്‍ട്ടിയിലെ എം.പിമാര്‍ മറുപക്ഷം ചേരുന്നത്.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റ്: ശശി തരൂര്‍
2003ലെ പാര്‍ലമെന്റ് ഭീകരാക്രമണക്കേസിലാണ് അഫ്‌സല്‍ ഗുരു പിടിയിലാകുന്നത്. പ്രസിഡന്റ് പ്രണബ് മുഖര്‍ജി അദ്ദേഹത്തിന്റെ ദയാഹര്‍ജി നിരസിച്ചതിനെതുടര്‍ന്ന് 2013 ഫെബ്രുവരി 9നായിരുന്നു അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. മൃതദേഹം ജയില്‍ തന്നെയാണ് കബറടക്കിയത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് വാര്‍ത്ത മാധ്യമങ്ങള്‍ പോലുമറിഞ്ഞത്. അതീവ രഹസ്യമായായിരുന്നു തൂക്കിലേറ്റല്‍. മാധ്യമങ്ങളിലൂടെയാണ് അഫ്‌സല്‍ ഗുരുവിന്റെ കുടുംബാംഗങ്ങള്‍ മരണവിവരമറിയുന്നത്.

SUMMARY: Senior congress MP Shashi Tharoor on Monday said that the hanging of Afzal Guru was both "wrong" and "badly handled", his family should have been warned and given a chance to meet him for the last time and his body should have been returned to his family.

Keywords: Afzal Guru, Parliament Attack, Execution, Shashi Tharoor, Congress, UPA,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia