ലക്ഷദ്വീപില്‍ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാന്‍ ഉത്തരവ്; പ്രതിഷേധവുമായി കര്‍ഷകര്‍
May 30, 2021, 14:10 IST
കവരത്തി: (www.kvartha.com 30.05.2021) ലക്ഷദ്വീപില്‍ നാളികേരം സൂക്ഷിക്കുന്ന ഷെഡുകള്‍ പൊളിച്ചുനീക്കാന്‍ അഗത്തി ജില്ലാകളക്ടറുടെ ഉത്തരവ്. 50 വര്‍ഷം മുന്‍പ് നിര്‍മിച്ച ഷെഡുകളാണ് പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടത്. ടൂറിസം വികസന നടപടിയുടെ ഭാഗമായാണിതെന്ന് ഉത്തരവില്‍ പറയുന്നു.
ഡെപ്യൂടി കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി ബംഗാര ദ്വീപിലെ കര്‍ഷകര്‍ രംഗത്തെത്തി. കോടതിയെ സമീപിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
അതേസമയം, ലക്ഷദ്വീപ് കലക്ടറുടെ കോലം കത്തിച്ച കേസില്‍ കില്‍താന്‍ ദ്വീപില്‍ കഴിഞ്ഞ ദിവസം അറസറ്റിലായ 11 പേരെക്കൂടി റിമാന്‍ഡ് ചെയ്തു. നിലവില്‍ 23 പേരാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവരുടെ ജാമ്യാപേക്ഷ അമിനി ദ്വീപിലെ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ചുമത്തിയത്.
ഇതിനിടെ, ലക്ഷദ്വീപിലെ ബി ജെ പി നേതാക്കളെ കേന്ദ്ര നേതൃത്വം ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ ഖാദറും ഉപാധ്യക്ഷന്‍ കെ പി മുത്തുകോയയുമാണ് ഡെല്‍ഹിയിലെത്തിയത്. ലക്ഷദ്വീപ് ഡെല്‍ഹി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഇവര്‍, ആഭ്യന്തര മന്ത്രാലയം അധികൃതരുമായും ബി ജെ പി കേന്ദ്ര നേതാക്കളുമായും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.
Keywords: News, National, India, Lakshadweep, Protesters, Farmers, District Collector, Trending, Agatti Deputy Collector orders demolition of coconut storage sheds in Lakshadweep
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.