ഞാനൊരു അമ്മയല്ലേ? എന്റെ മക്കളെ കൊന്നുതരണമെന്ന് ഞാനെങ്ങനെ പറയും? കരളുപിളര്‍ക്കുന്ന ചോദ്യവുമായി ഒരമ്മ
May 31, 2015, 13:02 IST
ആഗ്ര: (www.kvartha.com 31/05/2015) ഒരു ഉച്ചകഴിഞ്ഞ നേരം. എന്റെ 18കാരനായ മകന് സുലേമിന് മൂത്രശങ്ക തോന്നി. അവന് അവന്റെ നിക്കര്‍ അഴിക്കാന്‍ ആവുമായിരുന്നില്ല. ഞാന്‍ അവനെ സഹായിച്ചു. നിക്കര്‍ അഴിക്കുമ്പോള്‍ ഞാനവന്റെ സ്വകാര്യ ഭാഗത്തേയ്ക്ക് നോക്കിയതേയില്ല തന്നോളമായ മകന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്ന ഒരു നിസഹായ ആയ അമ്മയുടെ വാക്കുകളാണിത്.
ആ സമയത്ത് തന്നെ എന്റെ രണ്ടാമത്തെ മകന് സുഹേബ് (16) എന്ന് വിളിച്ചു. അവന് വിശക്കുന്നുണ്ടായിരുന്നു. അവന് സ്വന്തമായി ഭക്ഷണം കഴിക്കാനാകുമായിരുന്നില്ല. ഭാഗ്യത്തിന് എന്റെ ഭര്‍തൃമാതാവ് സഹായത്തിന് കൂട്ടിനുണ്ട്. അവര്‍ അവന് പാലും ബിസ്ക്കറ്റും നല്കി. കട്ടിയാഹാരങ്ങള്‍ അവന് കഴിക്കാനാകില്ല. മിക്കവാറും കിച്ചടി രൂപത്തിലുള്ള ഭക്ഷണമാണ് മാതാവായ തപസ്സും പറഞ്ഞു.
അസീമിനേയും (14) കാഷിഫിനേയും (12) കുളിപ്പിക്കാന്‍ വേണ്ടി തയ്യാറാകുന്നതിനിടയിലാണ് സുലേം എന്നെ വിളിച്ചത്. എന്റെ എട്ട് വയസുകാരനായ മകന് അവാനിനും അവന്റെ ഇരട്ട സഹോദരി തൈബയ്ക്കും തനിച്ച് ഒന്നും ചെയ്യാനാകില്ല.
ഇതിനിടയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വീട്ടിലേയ്ക്ക് കയറിവന്നു. അവര്‍ക്ക് ഞങ്ങളുടെ ചിത്രം എടുക്കണമായിരുന്നു. ഞാന്‍ അവരെ പെട്ടികള്‍ അടുക്കുന്നതുപോലെ കട്ടിലില്‍ നിരത്തി. മാധ്യമപ്രവര്‍ത്തകരെ കണ്ട മക്കള്‍ അതീവ സന്തോഷത്തിലായിരുന്നു. അവര്‍ ക്യാമറയിലേയ്ക്ക് ഉറ്റുനോക്കി. ഈ സമയത്താണ് ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് തപസ്സും തന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തി.
കഴിഞ്ഞ 14 വര്‍ഷമായി എന്റെ ജീവിതം ഇങ്ങനെയാണ്. ഒരു നിമിഷം പോലും വിശ്രമിക്കാനോ ഉറങ്ങാനോ കഴിയില്ല. പാതി ഉണര്‍ന്ന അവസ്ഥയിലാണെന്റെ ഉറക്കം. എന്റെ കുട്ടികള്‍ക്ക് ഏത് സമയത്താണ് ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ? തലച്ചോറിനാണ് അവര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. ആ രോഗത്തിന്റെ പേര് എനിക്കറിയില്ല. അവര്‍ വളര്‍ന്ന് വരുന്തോറും ബലഹീനരായിത്തീരും.
സുഹേബും സുലേമും കിടന്ന കിടപ്പിലാണ്. ആസിമിനും കാഷിഫിനും നടക്കാനാകില്ല. അവാനും തൈബയും ആ അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാന്.
എനിക്ക് മരിക്കാനാണ് തോന്നുന്നത്. ഇനി എന്നില്‍ ഊര്‍ജ്ജം അവശേഷിക്കുന്നില്ല. എനിക്ക് 36 വയസേ ആയുള്ളു. എന്നാല്‍ നാല്പതോ അമ്പതോ വയസുവരെ ഞാന്‍ ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കുട്ടികള്‍ക്ക് ഭാരമേറി വരികയാണ്. ഞാനാണെങ്കില്‍ ആരോഗ്യം ക്ഷയിച്ചും വരുന്നു. ചിലപ്പോള്‍ എടുക്കുന്ന സമയത്ത് അവരെന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോകും. താഴെ വീണ് അവര്‍ക്ക് വേദനിക്കും. അപ്പോള്‍ ഞാന്‍ കരഞ്ഞുപോകും. എനിക്കാണെങ്കില്‍ തൈറോയിഡിന്റെ പ്രശ്നമുണ്ട്.
ഞാന്‍ മരിച്ചാല്‍ പിന്നെ എന്റെ കുട്ടികളെ ആരാണ് നോക്കുക? തപസ്സും ചോദിക്കുന്നു.
മക്കളെ ദയാവധത്തിന് ഇരകളാക്കണമെന്ന് ആവശ്യപ്പെട്ട് എന്റെ ഭര്‍ത്താവ് നിരവധി പ്രമുഖരെ സമീപിച്ചു. ഞാനൊരു അമ്മയല്ലേ? എന്റെ മക്കളെ കൊല്ലണമെന്ന് എനിക്കെങ്ങനെ പറയാനാകും? ചിന്തിക്കാനാകും? പക്ഷേ ഞാന്‍ നിസഹായയാണ്. അതിനാല്‍ ഞാനെന്റെ ഭര്‍ത്താവിന്റെ തീരുമാനത്തെ പിന്തുണച്ചു.
എന്റെ ജീവിതം ഞാന്റെ മക്കള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഞാന്‍ പുറത്തെവിടേയും പോകാറില്ല. ഒരു പൊതുപരിപാടിയിലോ, വിവാഹചടങ്ങിലോ, മരണത്തിലോ, ജനനത്തിലോ ഞാന്‍ പങ്കെടുക്കാറില്ല. എന്റെ സഹോദരങ്ങളുടെ വിവാഹത്തില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല തപസ്സും വേദനയോടെ പറയുന്നു.
എന്റെ മക്കളെ കുറിച്ച് എനിക്ക് വലിയ ആഗ്രഹങ്ങളില്ല. അവര്‍ മറ്റ് കുട്ടികളെ പോലെ സ്കൂളില്‍ പോകണം, തനിയെ ഭക്ഷണം കഴിക്കണം, കുടിക്കണം, കളിക്കണം, ജോലിക്ക് പോകണം എന്നൊക്കെയാണെന്റെ ആഗ്രഹങ്ങള്‍.
എന്റെ മക്കള്‍ വളരെ സൗന്ദര്യമുള്ളവരാണ്. പച്ചയും നീലയും കലര്‍ന്ന കണ്ണുകളാണ് അവര്‍ക്ക്. അവര്‍ക്ക് നല്ല ബുദ്ധിയുണ്ട്. അവര്‍ക്ക് ചുറ്റും സംഭവിക്കുന്നതൊക്കെ അവര്‍ക്കറിയാം. എന്റെ മറ്റ് രണ്ട് കുട്ടികള്‍ക്ക് ഈ പ്രശ്നങ്ങള്‍ ഒന്നുമില്ല. ഖുബെബും (20) ഇളയമകള്‍ ഉല്‍ഫത്തും (5) പൂര്‍ണ ആരോഗ്യത്തോടെ വളരുന്നു. ദൈവത്തിന് സ്തുതി.
ഈ 6 മക്കളേയും ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവിക്കുമ്പോഴും സാധാരണ പോലെയായിരുന്നു. നാലോ അഞ്ചോ വയസ് ആകുമ്പോഴാണിവര് രോഗബാധിതരാകുന്നത്. ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറയുന്നത് ഞാനും എന്റെ ഭര്‍ത്താവും ബന്ധുക്കളായതിനാലാണ് ഇങ്ങനെയെന്നാണ്. എന്നാലെന്റെ സഹോദരന് വിവാഹം കഴിച്ചിരിക്കുന്നത് ബന്ധുവായ യുവതിയെ ആണ്. അവരുടെ മക്കള്‍ക്ക് ഒരു പ്രശ്നവുമില്ല തപസും കൂട്ടിച്ചേര്‍ത്തു.
രോഗബാധിതരായ 6 കുട്ടികളേയും ദയാവധത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് തപസുമിന്റെ ഭര്‍ത്താവ് നസീര്‍.
SUMMARY: It’s mid-afternoon and I am almost dead. My 18-year-old son, Sulem, needs to pee, but can’t take off his trousers. As I help him, I look away from his private parts. I have no choice… or else, he’ll soil his trousers and I will have to clean the bed.
Keywords: Agra, Neurological, 6 children, Mercy killing,
ആ സമയത്ത് തന്നെ എന്റെ രണ്ടാമത്തെ മകന് സുഹേബ് (16) എന്ന് വിളിച്ചു. അവന് വിശക്കുന്നുണ്ടായിരുന്നു. അവന് സ്വന്തമായി ഭക്ഷണം കഴിക്കാനാകുമായിരുന്നില്ല. ഭാഗ്യത്തിന് എന്റെ ഭര്‍തൃമാതാവ് സഹായത്തിന് കൂട്ടിനുണ്ട്. അവര്‍ അവന് പാലും ബിസ്ക്കറ്റും നല്കി. കട്ടിയാഹാരങ്ങള്‍ അവന് കഴിക്കാനാകില്ല. മിക്കവാറും കിച്ചടി രൂപത്തിലുള്ള ഭക്ഷണമാണ് മാതാവായ തപസ്സും പറഞ്ഞു.
അസീമിനേയും (14) കാഷിഫിനേയും (12) കുളിപ്പിക്കാന്‍ വേണ്ടി തയ്യാറാകുന്നതിനിടയിലാണ് സുലേം എന്നെ വിളിച്ചത്. എന്റെ എട്ട് വയസുകാരനായ മകന് അവാനിനും അവന്റെ ഇരട്ട സഹോദരി തൈബയ്ക്കും തനിച്ച് ഒന്നും ചെയ്യാനാകില്ല.
കഴിഞ്ഞ 14 വര്‍ഷമായി എന്റെ ജീവിതം ഇങ്ങനെയാണ്. ഒരു നിമിഷം പോലും വിശ്രമിക്കാനോ ഉറങ്ങാനോ കഴിയില്ല. പാതി ഉണര്‍ന്ന അവസ്ഥയിലാണെന്റെ ഉറക്കം. എന്റെ കുട്ടികള്‍ക്ക് ഏത് സമയത്താണ് ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ? തലച്ചോറിനാണ് അവര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. ആ രോഗത്തിന്റെ പേര് എനിക്കറിയില്ല. അവര്‍ വളര്‍ന്ന് വരുന്തോറും ബലഹീനരായിത്തീരും.
സുഹേബും സുലേമും കിടന്ന കിടപ്പിലാണ്. ആസിമിനും കാഷിഫിനും നടക്കാനാകില്ല. അവാനും തൈബയും ആ അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാന്.
എനിക്ക് മരിക്കാനാണ് തോന്നുന്നത്. ഇനി എന്നില്‍ ഊര്‍ജ്ജം അവശേഷിക്കുന്നില്ല. എനിക്ക് 36 വയസേ ആയുള്ളു. എന്നാല്‍ നാല്പതോ അമ്പതോ വയസുവരെ ഞാന്‍ ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കുട്ടികള്‍ക്ക് ഭാരമേറി വരികയാണ്. ഞാനാണെങ്കില്‍ ആരോഗ്യം ക്ഷയിച്ചും വരുന്നു. ചിലപ്പോള്‍ എടുക്കുന്ന സമയത്ത് അവരെന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോകും. താഴെ വീണ് അവര്‍ക്ക് വേദനിക്കും. അപ്പോള്‍ ഞാന്‍ കരഞ്ഞുപോകും. എനിക്കാണെങ്കില്‍ തൈറോയിഡിന്റെ പ്രശ്നമുണ്ട്.
ഞാന്‍ മരിച്ചാല്‍ പിന്നെ എന്റെ കുട്ടികളെ ആരാണ് നോക്കുക? തപസ്സും ചോദിക്കുന്നു.
മക്കളെ ദയാവധത്തിന് ഇരകളാക്കണമെന്ന് ആവശ്യപ്പെട്ട് എന്റെ ഭര്‍ത്താവ് നിരവധി പ്രമുഖരെ സമീപിച്ചു. ഞാനൊരു അമ്മയല്ലേ? എന്റെ മക്കളെ കൊല്ലണമെന്ന് എനിക്കെങ്ങനെ പറയാനാകും? ചിന്തിക്കാനാകും? പക്ഷേ ഞാന്‍ നിസഹായയാണ്. അതിനാല്‍ ഞാനെന്റെ ഭര്‍ത്താവിന്റെ തീരുമാനത്തെ പിന്തുണച്ചു.
എന്റെ ജീവിതം ഞാന്റെ മക്കള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഞാന്‍ പുറത്തെവിടേയും പോകാറില്ല. ഒരു പൊതുപരിപാടിയിലോ, വിവാഹചടങ്ങിലോ, മരണത്തിലോ, ജനനത്തിലോ ഞാന്‍ പങ്കെടുക്കാറില്ല. എന്റെ സഹോദരങ്ങളുടെ വിവാഹത്തില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല തപസ്സും വേദനയോടെ പറയുന്നു.
എന്റെ മക്കളെ കുറിച്ച് എനിക്ക് വലിയ ആഗ്രഹങ്ങളില്ല. അവര്‍ മറ്റ് കുട്ടികളെ പോലെ സ്കൂളില്‍ പോകണം, തനിയെ ഭക്ഷണം കഴിക്കണം, കുടിക്കണം, കളിക്കണം, ജോലിക്ക് പോകണം എന്നൊക്കെയാണെന്റെ ആഗ്രഹങ്ങള്‍.
എന്റെ മക്കള്‍ വളരെ സൗന്ദര്യമുള്ളവരാണ്. പച്ചയും നീലയും കലര്‍ന്ന കണ്ണുകളാണ് അവര്‍ക്ക്. അവര്‍ക്ക് നല്ല ബുദ്ധിയുണ്ട്. അവര്‍ക്ക് ചുറ്റും സംഭവിക്കുന്നതൊക്കെ അവര്‍ക്കറിയാം. എന്റെ മറ്റ് രണ്ട് കുട്ടികള്‍ക്ക് ഈ പ്രശ്നങ്ങള്‍ ഒന്നുമില്ല. ഖുബെബും (20) ഇളയമകള്‍ ഉല്‍ഫത്തും (5) പൂര്‍ണ ആരോഗ്യത്തോടെ വളരുന്നു. ദൈവത്തിന് സ്തുതി.
ഈ 6 മക്കളേയും ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവിക്കുമ്പോഴും സാധാരണ പോലെയായിരുന്നു. നാലോ അഞ്ചോ വയസ് ആകുമ്പോഴാണിവര് രോഗബാധിതരാകുന്നത്. ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറയുന്നത് ഞാനും എന്റെ ഭര്‍ത്താവും ബന്ധുക്കളായതിനാലാണ് ഇങ്ങനെയെന്നാണ്. എന്നാലെന്റെ സഹോദരന് വിവാഹം കഴിച്ചിരിക്കുന്നത് ബന്ധുവായ യുവതിയെ ആണ്. അവരുടെ മക്കള്‍ക്ക് ഒരു പ്രശ്നവുമില്ല തപസും കൂട്ടിച്ചേര്‍ത്തു.
രോഗബാധിതരായ 6 കുട്ടികളേയും ദയാവധത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് തപസുമിന്റെ ഭര്‍ത്താവ് നസീര്‍.
SUMMARY: It’s mid-afternoon and I am almost dead. My 18-year-old son, Sulem, needs to pee, but can’t take off his trousers. As I help him, I look away from his private parts. I have no choice… or else, he’ll soil his trousers and I will have to clean the bed.
Keywords: Agra, Neurological, 6 children, Mercy killing,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.