അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസ്; മുന്‍ പ്രതിരോധ സെക്രടറി അടക്കം 5 പേര്‍ക്കെതിരെ കുറ്റപത്രം

 


 
ന്യൂഡെല്‍ഹി: (www.kvartha.com 17.03.2022) അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പ്രതിരോധ സെക്രടറിയുമായ ശശികാന്ത് ശര്‍മയ്ക്ക് എതിരെ സിബിഐ കുറ്റപത്രം. ശശികാന്ത് ശര്‍മയെ കൂടാതെ മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ജസ്ബീര്‍ സിങ് പനേസര്‍, മുന്‍ ഡെപ്യൂടി ചീഫ് ടെസ്റ്റ് പൈലറ്റ് എസ് എ കുന്ദെ, വിങ് കമാന്‍ഡര്‍ തോമസ് മാത്യു, ഗ്രൂപ് ക്യാപ്റ്റന്‍ എന്‍ സന്തോഷ് എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പിച്ചിട്ടുണ്ട്.

ശശികാന്ത് ശര്‍മയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ സിബിഐ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി തേടി. ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുന്ന കാലത്ത് പ്രതിരോധ മന്ത്രാലയത്തിലെ ജോയന്റ് സെക്രടറിയായിരുന്നു ശശികാന്ത് ശര്‍മ. പിന്നീട് ഇദ്ദേഹം പ്രതിരോധ സെക്രടറിയും ഓഡിറ്ററുമായി.

അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസ്; മുന്‍ പ്രതിരോധ സെക്രടറി അടക്കം 5 പേര്‍ക്കെതിരെ കുറ്റപത്രം


2007-ല്‍ യുപിഎ സര്‍കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ലക്ഷ്വറി ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കംപനിയായ അഗസ്ത വെസ്റ്റ്ലാന്‍ഡുമായി കരാര്‍ ഒപ്പിട്ടത്. 12 വിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനായിരുന്നു 3600 കോടിയുടെ കരാര്‍.

കരാര്‍ ലഭിക്കാന്‍ ബന്ധപ്പെട്ടവരെ വേണ്ടുംവിധം കാണേണ്ടിവന്നെന്ന അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനി ഫിന്‍മെകാനമികയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. കൈക്കൂലി നല്‍കാന്‍ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിന് 295 കോടി കമ്പനി നല്‍കിയെന്ന് സിബിഐ  കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2013ല്‍ യുപിഎ സര്‍കാര്‍ കരാര്‍ റദ്ദാക്കി.

Keywords:  News, National, India, New Delhi, Case, Bribe Scam, CBI, AgustaWestland chopper case: CBI files charge sheet against ex-defence secy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia