Vivek Agnihotri | 'പോസ്റ്ററില്‍ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ മാത്രം'; ഫിലിം ഫെയര്‍ പുരസ്‌കാരം ബഹിഷ്‌കരിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി

 


മുംബൈ: (www.kvartha.com) ഫിലിം ഫെയര്‍ പുരസ്‌കാരം ബഹിഷ്‌കരിച്ച് ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി.
ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഒരു അവാര്‍ഡും സ്വീകരിക്കില്ലെന്നും വിവേക് അഗ്‌നിഹോത്രി പറഞ്ഞു. 

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീര്‍ ഫയല്‍സ്' ചിത്രത്തിന് മികച്ച സംവിധായകനുള്‍പെടെ വിവിധ വിഭാഗങ്ങളില്‍ ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്.

അവാര്‍ഡിന്റെ 68-ാമത് എഡിഷനിലെ മികച്ച സംവിധായകരുടെ നോമിനേഷന്‍ പട്ടിക സംബന്ധിച്ച് ഫിലിംഫെയര്‍ പുറത്തുവിട്ട പോസ്റ്ററില്‍ സംവിധായകര്‍ക്ക് പകരം നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമകളിലെ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പെടുത്തിയതാണ് വിവേക് അഗ്‌നിഹോത്രിയെ പ്രകോപിപ്പിച്ചത്.

പോസ്റ്ററില്‍ സംവിധായകരുടെ ചിത്രമുള്‍പെടുത്താതെ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ കൊടുത്തതാണ് ബഹിഷ്‌കരണത്തിന് കാരണം. മികച്ച സംവിധായകന്‍ ഉള്‍പെടെ വിവിധ വിഭാഗങ്ങളിലെ നാമനിര്‍ദേശത്തില്‍ 'ദ കശ്മീര്‍ ഫയല്‍സ്' ഉണ്ടായിരുന്നിട്ടും ഫിലിം ഫെയറുമായി സഹകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു സംവിധായകന്‍. ട്വിറ്ററിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

'അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ പരുസ്‌കാരങ്ങള്‍ അതുകൊണ്ടുതന്നെ നോമിനേഷന്‍ വിനയപൂര്‍വം നിരസിക്കുന്നു താരങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും മുഖമില്ലെന്നാണ് ഫിലിംഫെയറിന്റെ ധാരണ. അവരുടെ ലോകത്ത് സഞ്ജയ് ലീല ബന്‍സാലിയോ സൂരജ് ബര്‍ജാത്യയോ പോലുള്ള വലിയ സംവിധായകര്‍ക്ക് മുഖമില്ല'.-ട്വീറ്റില്‍ വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കി.

Vivek Agnihotri | 'പോസ്റ്ററില്‍ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങള്‍ മാത്രം'; ഫിലിം ഫെയര്‍ പുരസ്‌കാരം ബഹിഷ്‌കരിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി


ഫിലിം ഫെയര്‍ അവാര്‍ഡ് കൊണ്ടല്ല ഒരു സിനിമാക്കാരന് അന്തസ് ലഭിക്കുന്നത്, സംവിധായകരെ അപമാനിക്കുന്ന ഈ സംവിധാനം അവസാനിപ്പിക്കണം. ബോളിവുഡിലെ അഴിമതിക്കും ഇത്തരം അനീതികള്‍ക്കെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഞാന്‍ ഈ പുരസ്‌കാരത്തില്‍ പങ്കെടുക്കുന്നില്ല', എന്നാണ് വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തത്.

Keywords:  News, National-News, National, Entertainment-News, Director, Twitter, Tweet, Social Media, Entertainment, Cinema, Ahead Of Filmfare 2023, Vivek Agnihotri Refuses To Be Part Of 'Unethical, Anti-Cinema Awards'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia