ബിജെപിയുടെ കള്ളവോട്ടുകള്‍ പിടിക്കാന്‍ എ എ പി 6,000 ഒളിക്യാമറ ഇറക്കി

 


ഡെല്‍ഹി: (www.kvartha.com 06/02/2015) ശനിയാഴ്ച നടക്കുന്ന ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പരസ്യപ്രചാരണം കഴിഞ്ഞദിവസം കഴിഞ്ഞതോടെ മൗനപ്രചാരണവുമായി വെള്ളിയാഴ്ച നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നു. വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ബൂത്തുകള്‍ സജജീകരിക്കുന്നതിനുള്ള തിരക്കിലാണ് ബി.ജെ.പി.

50 വോട്ടര്‍മാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന രീതിയിലാണ് ബി ജെ പി എല്ലാ ബൂത്തുകളിലും പ്രവര്‍ത്തകരെ വിന്യസിക്കുന്നത്. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനാണ് മൂന്നു പാര്‍ട്ടികളുടെയും ശ്രമം.

അഭിപ്രായ സര്‍വേകളുടെ പശ്ചാത്തലത്തില്‍ വിജയം ആം ആദ്മിക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ കള്ളവോട്ടുകള്‍ പിടികൂടാന്‍ 6000 ഒളിക്യാമറകളാണ് എ.എ.പി രംഗത്തിറക്കിയിരിക്കുന്നത്.

അതേസമയം അഭിപ്രായ സര്‍വേകള്‍ അനുകൂലമല്ലാത്ത സ്ഥിതിക്ക്  ബി.ജെ.പി പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ഈ സാഹച്യത്തിലാണ് 6000 ഒളികാമറകള്‍ എ.എ.പി വളണ്ടിമാര്‍ക്ക് നല്‍കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും എ.എ.പി നേതാവ് അശുതോഷ് പറഞ്ഞു.

ബിജെപിയുടെ കള്ളവോട്ടുകള്‍ പിടിക്കാന്‍  എ എ പി 6,000 ഒളിക്യാമറ ഇറക്കിപണം നല്‍കി പാവങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവാങ്ങി കള്ള വോട്ട് ചെയ്യുന്നതും
ബിജെപിയില്‍ പതിവാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ഇത്തരം കള്ളത്തരങ്ങള്‍ തെളിവു സഹിതം പിടികൂടാനാണ് തങ്ങളുടെ ശ്രമമെന്നും അശുതോഷ്  പറഞ്ഞു.

ക്യാമറകളില്‍ പതിയുന്ന ദൃശ്യവും ശബ്ദരേഖയും പാര്‍ട്ടി പ്രത്യേകം തയാറാക്കിയ കണ്‍ട്രോള്‍ റൂമില്‍ തത്സമയം ലഭ്യമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഓട്ടത്തിനിടെ ബസിനു തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Keywords:  Ahead of voting in Delhi, BJP builds elaborate booth management plan, AAP deploys 6,000 spy cameras, New Delhi, Election, Voters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia