ജയലളിതയ്ക്ക് 10 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്ക്
Nov 13, 2014, 17:00 IST
ചെന്നൈ: (www.kvartha.com 13.11.2014) 66 കോടിരൂപയുടെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ ബംഗളൂരു പ്രത്യേക കോടതി ശിക്ഷിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിതയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷത്തേക്ക് വിലക്ക് ഏര്‍പെടുത്തി. ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ എട്ടു പ്രകാരം തമിഴ്‌നാട് സര്‍ക്കാരാണ് ജയലളിതയെ വിലക്കികൊണ്ടുള്ള വിഞ്ജാപനം പുറത്തിറക്കിയത്. തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി.ധനപാലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിയമസഭാംഗമായ ജയലളിത കുറ്റക്കാരിയെന്ന് കോടതി വിധിച്ച 2014 സെപ്റ്റംബര്‍ 27 മുതല്‍ ശിക്ഷാ കാലാവധിയായ നാലു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ എട്ടു പ്രകാരം ഈ വിലക്ക് ആറു വര്‍ഷം കൂടി നീണ്ടു നില്‍ക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ജയലളിതയുടെ നിയമസഭാ മണ്ഡലമായ ശ്രീരംഗം ഒഴിഞ്ഞു കിടക്കുകയാണെന്നും വിജ്ഞാപനം പറയുന്നു.
വിജ്ഞാപനം ഇറക്കിയതോടെ ഒഴിഞ്ഞുകിടക്കുന്ന ജയലളിതയുടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ എം.എല്‍.എയെ തെരഞ്ഞെടുക്കേണ്ടതായി വരും. അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗളൂരു പ്രത്യേക കോടതി ജയലളിതയ്ക്ക് നാലു വര്‍ഷം ജയില്‍ശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഒക്ടോബര്‍ 17ന് സുപ്രീം കോടതി ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ ഇപ്പോള്‍ ജയലളിത പുറത്തിറങ്ങിയിരിക്കയാണ്. 18 വര്‍ഷത്തിലധികം നീണ്ടുനിന്ന കേസില്‍ സെപ്റ്റംബര്‍ 27 നാണ് കോടതി ജയലളിതയും തോഴി ശശികലയും ഉള്‍പെടെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന് വിധിച്ചത്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാസര്‍കോട് ജില്ലാ കായിക മേള 14,15 തീയതികളില്‍ താളിപ്പടുപ്പില്‍; 1700 വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും
Keywords: AIADMK chief Jayalalithaa disqualified from contesting elections for 10 years, Chennai, Bangalore, Jail, Supreme Court of India, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.