മുംബൈ ആശുപത്രിയില്‍ എയ്ഡ്സ് രോഗിയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
May 13, 2014, 10:51 IST
മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എയ്ഡ്സ് രോഗി നടത്തിയ ആക്രമണത്തില്‍ രോഗി കൊല്ലപ്പെട്ടു. രണ്ട് രോഗികള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുമ്പ് സ്റ്റാന്റുകൊണ്ടായിരുന്നു ആക്രമണം. ഷഹാബുദ്ദീന് തലൂക്ദര്‍ (42) ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു.
എയ്ഡ്സ് രോഗത്തിനും വൃക്ക തകരാറിനും ചികില്‍സയില്‍ കഴിയുകയായിരുന്നു ഷഹാബുദ്ദീന്. ബോംബെ ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലാണ് ആക്രമണമുണ്ടായത്. ആശുപത്രിയിലെ മൂന്നാമത്തെ നിലയിലെ വാര്‍ഡില്‍ 30 രോഗികളാണുണ്ടായിരുന്നത്. അക്രമാസക്തനായ ഷഹാബുദ്ദീനെ വാര്‍ഡ് ജീവനക്കാര്‍ പിടികൂടി കയര്‍കൊണ്ട് ബന്ധിച്ചു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചു.
ഷഹാബുദ്ദീന് മാനസീക വിഭ്രാന്തിക്ക് അടിമയായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ ഇയാള്‍ ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ഇയാള്‍ മാനസീക രോഗത്തിന് മസ്ഗാവൂണിലെ മസീന ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
SUMMARY: Mumbai: In a gruesome incident, one patient was clubbed to death, and two others critically injured when a fellow-patient attacked them with an iron stand in a private hospital in south Mumbai this morning.
Keywords: Mumbai, AIDS, Patient, Kill, Murder, Injured, Mumbai Hospital

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.