Air India Strike | എയർ ഇന്ത്യ എക്‌സ്പ്രസിൽ നടന്നത് സമരമല്ല, സമരാഭാസമാണ്; ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) എയർ ഇന്ത്യ എക്‌സ്പ്രസിലെ സമരം നടത്തിയ ജീവനക്കാർ മൂലം എത്രയോ യാത്രക്കാരാണ് ദുരിതത്തിലായത്. ഇപ്പോൾ കാര്യങ്ങൾ ഒരു വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. എയർ ഇന്ത്യ എക്സ്പ്രസിലെ സമരം നടത്തിയ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി രംഗത്ത് എത്തിയിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ ചിലരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു. ഫ്ലൈറ്റ് സർവീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ ജീവനക്കാർ അവധി എടുത്തു, നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. സമരം ചെയ്തവരെ അടിയന്തരമായി പിരിച്ചുവിടുന്നുവെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുകയാണ്.

Air India Strike | എയർ ഇന്ത്യ എക്‌സ്പ്രസിൽ നടന്നത് സമരമല്ല, സമരാഭാസമാണ്; ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം

എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവെടുത്തതോടെ ഷെഡ്യൂൾ ചെയ്ത വിമാനയാത്രയെ ബാധിച്ചു. ജോലിയിൽ നിന്ന് ഒരുവിഭാഗം ജീവനക്കാർ വിട്ടുനിന്നതിന് പിന്നില്‍ ന്യായമായ കാരണങ്ങളൊന്നുമില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഫലമായി ധാരാളം വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നു. അതുവഴി മുഴുവൻ ഷെഡ്യൂളും തടസ്സപ്പെട്ടു, ഇത് യാത്രക്കാർക്ക് വളരെയധികം അസൗകര്യമുണ്ടാക്കി. ഈ പ്രവൃത്തിയുടെ ഭാഗമായി പൊതുതാൽപ്പര്യത്തെ അട്ടിമറിക്കുക മാത്രമല്ല, കമ്പനിക്ക് നാണക്കേടുണ്ടാക്കിയെന്നും പ്രശസ്തിയെ ബാധിക്കുകയും പണനഷ്ടം ഉണ്ടാക്കിയതായും കമ്പനി വ്യക്തമാക്കി. ജീവനക്കാർക്ക് ബാധകമായ എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂളുകളും ലംഘിക്കുന്നതാണെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ നിസഹകരണം മൂലം ബുധനാഴ്ച തന്നെ 91 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്, 102 സർവീസുകളാണ് വൈകിയത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ചിലർക്ക് ജോലി നഷ്ടപ്പെട്ടു. പ്രവാസികളുടെ വിസ നഷ്ടപ്പെടുത്തി. ഇങ്ങനെ പോകുന്നു ഇതുമൂലമുണ്ടായ ദുരിതങ്ങൾ. ഇതൊക്കെ എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റും അതിലെ ജീവനക്കാരും തമ്മിലുള്ള പ്രശ്നമാണെങ്കിലും യാത്രക്കാർ എന്ത് പിഴച്ചു? ഇതുമൂലം എത്രയോ യാത്രക്കാർ വിഷമം അനുഭവിച്ചു.

ഈ വിഷയത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് ജീവനക്കാർ കുറെയേറെ അവകാശങ്ങൾക്ക് വേണ്ടി സഹിച്ച്, നിവൃത്തികെട്ടപ്പോൾ സമരം ചെയ്തു എന്നാണ്. പിരിച്ച് വിടപ്പെടാം എന്ന ബോധ്യത്തോടെ തന്നെയാവാം അവർ സമരത്തിന് ഇറങ്ങിയത്. ആത്യന്തികമായി പറഞ്ഞാൽ പ്രതി ജീവനക്കാരല്ല, ജനവിരുദ്ധരും തൊഴിലാളി വിരുദ്ധരും ആയ മാനേജ്മെൻ്റ് തന്നെ. പക്ഷേ, അവകാശങ്ങൾ സംഘടിത തൊഴിലാളികൾക്ക് മാത്രമല്ല, നോട്ടീസ് കൊടുക്കാതെ, മുൻകൂട്ടി അറിയിക്കാതെ മിന്നൽ പണിമുടക്ക് നടത്തുന്നത് ശരിയായ സമരമാർഗ്ഗമല്ല. അവകാശങ്ങൾ ഉള്ളപ്പോൾ തന്നെ ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന് മറക്കരുത്. ഇരിക്കുന്ന കൊമ്പ് മുറിക്കാൻ ഒരിക്കലും ശ്രമിക്കരുത്. ഇത് സമരമല്ല, സമരാഭാസമാണ് എന്ന് പറയേണ്ടിവരും.

ഇന്ത്യയിലാണ് യൂണിയനും മറ്റും ഉള്ളത്. ഗൾഫ് രാജ്യങ്ങളിൽ ഒരു എയർലൈൻസിന്റെ എങ്കിലും സ്റ്റാഫ് ഇങ്ങനെ ചെയ്യുമോ. ഒരിക്കലും ചെയ്യില്ല. നാളെ അവർ ജോലിക്ക് കാണില്ല എന്ന് അവർക്ക് നന്നായി അറിയാം. ഇതുപോലെ ചെയ്യുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും വേറെ എയർലൈൻസിൽ കയറാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യുകയും ചെയ്യണം. ആയിരക്കണക്കിന് ആളുകളുടെ കഷ്ടനഷ്ടങ്ങൾ കണക്കിലെടുക്കാതെ ട്രേഡ് യൂണിയൻ ബലത്തിൽ സ്വന്തം താല്പര്യം മാത്രം നോക്കിയെടുത്ത ദുരുപദിഷ്ടമായ തീരുമാനത്തിന് ഇതിൽ കുറഞ്ഞൊരു ശിക്ഷ പാടില്ല. യാത്രക്കാരുടെ നഷ്ടം ഇവരുടെ ആനുകൂല്യങ്ങളിൽ നിന്ന് കൂടെ പിടിച്ചെടുത്തു നൽകുകയാണ് വേണ്ടത്. അവസാന നിമിഷം വിമാനം ക്യാൻസൽ ആയപ്പോൾ ദുഃഖം അനുഭവിച്ച പ്രവാസികളുടെ അവസ്ഥ ആരെങ്കിലും അറിയുന്നുണ്ടോ. വിസ നഷ്ടപ്പെട്ടവരും ജോലി നഷ്ടപ്പെട്ടവരും ഒക്കെ ഒരുപാട് ഉണ്ട്. അവരൊക്കെ മാനസികമായി എത്ര വേദന സഹിക്കുന്നുണ്ടാകും. അവരോടൊക്കെ എന്ത് സമാധാനം പറയും?

ടിക്കറ്റ് എടുത്ത് യാത്ര മുടങ്ങിയവർക്ക് മാന്യമായ നഷ്ടപരിഹാരം കൂടി നൽകുകയാണ് കമ്പനി ചെയ്യേണ്ടത്. ഈ സമരം മൂലം ഒരുപാട് പ്രവാസികളുടെ ജോലി നഷ്ടപ്പെടാനിടയുണ്ട്. ജീവനക്കാരെ പിരിച്ചുവിടുന്നതിനു പുറമേ, എയർ ഇന്ത്യ മാനേജ്‌മെൻ്റ് ചെയ്യേണ്ട മറ്റൊരു കാര്യം ഇതാണ്, ഗ്രൗണ്ട് സ്റ്റാഫിനെ ചില മര്യാദകൾ പഠിപ്പിക്കുക, ചില വിമാനങ്ങൾ റദ്ദാക്കുമ്പോൾ യാത്രക്കാരോട് എങ്ങനെ ഇടപെടണം, സാഹചര്യം എങ്ങനെ ലഘൂകരിക്കാം, യാത്രക്കാരെ എങ്ങനെ പിന്തുണയ്ക്കാം എന്നിവയെല്ലാം അതിൽ ഉൾപ്പെടുത്താം. ഇപ്പോൾ അവർ യാത്രക്കാരെ പരിഭ്രാന്തിയിലാക്കുന്ന രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. ഭയങ്കര സൽപ്പേര് ആയിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്. അതിന് കളങ്കം വരുത്തിയവരെ വെറുതെ വിടരുത്.

Air India Strike | എയർ ഇന്ത്യ എക്‌സ്പ്രസിൽ നടന്നത് സമരമല്ല, സമരാഭാസമാണ്; ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം

ഇപ്പോൾ ആ സർവ്വീസ് തന്റേതല്ലാത്ത കാരണത്താൽ മൊത്തമായി നിർത്താൻ ആഗ്രഹിക്കുന്നവരാണ് ഓരോ യാത്രികനും. കാരണം അതിന് പകരമായി ആ സമയങ്ങളിൽ വേറെ ഏതൊരു കമ്പനി വന്നാലും ഇത്ര ഗതികേട് ഉണ്ടാവില്ല എന്നുറപ്പാണ്. ലോകത്തെവിടെയും ഇത്ര സ്വാർത്ഥ മനോഭാവമുള്ള വിമാന ജോലിക്കാരെ കാണുവാൻ സാധിക്കുകയില്ല. പഴയ സ്റ്റാഫിനെയെല്ലാം പിരിച്ചു വിട്ട് പുതിയ ഒരു ടീമിനെ ഉണ്ടാക്കിയാൽ മാത്രമേ എയർ ഇന്ത്യ രക്ഷപെടുകയുള്ളൂ. ഇപ്പോഴും ഗവണ്മെന്റ് പ്രസ്ഥാനം ആയി കാണുന്ന തെറ്റായ കാഴ്ചപ്പാടുള്ള ജീവനക്കാരാണ് എയർഇന്ത്യ യുടെ ശാപം.

Keywords: News, National, Air India Strike, Cabin Crew, Flights, Passengers, Ticket, Management, Air India Express strike: Affected passengers should be compensated.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia