ഞെട്ടിപ്പിക്കുന്ന പഠന റിപോർട് പുറത്ത്; വായുമലിനീകരണം മൂലം ഇൻഡ്യയിൽ ഒരു ലക്ഷം പേർ അകാലത്തിൽ മരിച്ചു!
Apr 10, 2022, 11:16 IST
ന്യൂഡെല്‍ഹി: (www.kvartha.com 10.04.2022) അന്തരീക്ഷ മലിനീകരണം മൂലം രാജ്യത്ത് ഒരു ലക്ഷം പേര് അകാലത്തില്‍ മരിച്ചതായി പഠനം. മുംബൈ, ബെംഗ്ളുറു, കൊല്‍കത, ഹൈദരാബാദ്, ചെന്നൈ, സൂറത്, പൂനെ, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മരണങ്ങള് സംഭവിച്ചതെന്നും പഠനം പറയുന്നു.
ഉയര്‍ന്നുവരുന്ന വായു മലിനീകരണത്തിന്റെ ദ്രുതഗതിയിലുള്ള വര്‍ധനവ് കാരണം അതിവേഗം വളരുന്ന ഉഷ്ണമേഖലാ നഗരങ്ങളില്‍ 14 വര്‍ഷത്തിനിടെ 1,80,000 അകാല മരണങ്ങള് സംഭവിച്ചെന്ന് ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെയും യുസിഎലിലെയും ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ദക്ഷിണേഷ്യന്‍ നഗരങ്ങളിലാണ് ഇത്തരത്തിലുള്ള മരണങ്ങളുടെ എണ്ണം കൂടുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.
2005 മുതല്‍ 2018 വരെ നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും (ഇഎസ്എ) ഉപഗ്രഹങ്ങളിലെ ബഹിരാകാശ നിരീക്ഷണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഫ്രിക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 46 വികസിത നഗരങ്ങളിലെ വായു ഗുണനിലവാരത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം ശ്രമിക്കുകയാണ്.
ആഫ്രികയിലെ അബിജാന്‍, അബുജ, അഡിസ് അബാബ, അന്റാനനാരിവോ, ബമാകോ, ബ്ലാന്റൈര്‍, കൊണാക്രി, ഡാകര്‍, ഡാര് എസ് സലാം, ഇബാദാന്‍, കടുന, കമ്പാല, കാനോ, ഖാര്ടൂം, കിഗാലി, കിന്‍ഷാസ, ലാഗോസ്, ലിലോങ്വെ, ലുവാണ്ട, ലുബുംബാഷി, ലുസാക, മൊംബാസ, എന്ജമേന, നെയ്റോബി, നിയാമി, ഔഗഡൗഗു എന്നീ നഗരങ്ങളാണ് പഠനത്തില്‍ വിശകലനം ചെയ്തത്.
ദക്ഷിണേഷ്യയിലെ അഹ്മ ദാബാദ്, ബെംഗ്ളുറു, ചെന്നൈ, ചിറ്റഗോംഗ്, ധാക, ഹൈദരാബാദ്, കറാചി, കൊല്‍കത, മുംബൈ, പൂനെ, സൂറത് എന്നീ നഗരങ്ങളും തെക്കുകിഴക്കന്‍ ഏഷ്യയിലെ ബാങ്കോക്, ഹനോയ്, ഹോ ചി മിന് സിറ്റി, ജകാര്‍ത, മനില, നോം പെന്‍, യാങ്കോണ്‍ നഗരങ്ങളും മിഡില്‍ ഈസ്റ്റിലെ റിയാദും സനയും പഠനത്തിന് വിധേയമായി.
വായുവിന്റെ ഗുണനിലവാരം അതിവേഗം തകര്‍ന്നതും നഗരങ്ങളിലെ വായു മലിനീകരണ വര്‍ധനയും ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏപ്രില്‍ എട്ടിന് സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ഈ പഠനം വെളിപ്പെടുത്തുന്നു.എല്ലാ നഗരങ്ങളിലും ആരോഗ്യത്തിന് നേരിട്ട് ഹാനികരമായ മലിനീകരണം ഗണ്യമായി വര്‍ധിച്ചെന്ന് പഠനം പറയുന്നു.
ഉയര്‍ന്നുവരുന്ന വ്യവസായങ്ങളും റോഡ് ഗതാഗതം, മാലിന്യം കത്തിക്കല്‍, കരിയുടെയും ഇന്ധന തടിയുടെയും വ്യാപകമായ ഉപയോഗം എന്നിവ കാരണം വായുവിന്റെ ഗുണനിലവാരം പെട്ടന്ന് തകരാന്‍ കാരണമായതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പഠന കാലയളവില്‍ നഗരങ്ങളിലെ ജനസംഖ്യാ മലിനീകരണം 1.5 മുതല്‍ നാലിരട്ടി വരെ വര്‍ധിച്ചെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
'ഞങ്ങളുടെ പഠന വിശകലനം സൂചിപ്പിക്കുന്നത് ഈ 46 നഗരങ്ങളില്‍ വായു മലിനീകരണം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നാണ്, മറ്റ് നഗരങ്ങള്‍ ഒരു ദശാബ്ദത്തില്‍ അനുഭവിച്ച തരത്തിലുള്ള വായുമലിനീകരണം ഒരു വര്‍ഷമായി ഈ നഗരങ്ങളില്‍ അനുഭവപ്പെടുന്നു.'- ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ പി എച് ഡി പഠനം പൂര്‍ത്തിയാക്കിയ പ്രമുഖ എഴുത്തുകാരന് കാര്ണ് വോഹ്റ (യുസിഎല്‍ ജിയോഗ്രാഫി) പറഞ്ഞു.
Keywords: Air pollution led to 1,00,000 premature deaths in India: Study, Newdelhi, National, News, Top-Headlines, Report, Bangalore, Kolkata, Pune, Ahmedabad, Mumbai, India, Air-pollution, Researcher, Scientist.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.