Air pollution | ഡെല്‍ഹിയിലെ വായു മലിനീകരണം: '93 ശതമാനവും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബിലാണ്'; രൂക്ഷവിമര്‍ശനവുമായി കേന്ദ്രം

 


ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബ് സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍കാര്‍. സര്‍കാരിന്റേത് ക്രിമിനല്‍ പരാജയമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമര്‍ശിച്ചു. 93 ശതമാനവും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതിയെ നിലപാടറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ നിസഹായതയറിയിച്ച് പഞ്ചാബ് രംഗത്തെത്തി. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പൂര്‍ണമായി തടയാനാവുന്നില്ലെന്ന് പഞ്ചാബ് സര്‍കാര്‍ വ്യക്തമാക്കി. അതേസമയം ഡെല്‍ഹിയില്‍ മഴ പെയ്യുന്നുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെട്ടേക്കാനാണ് സാധ്യതയെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

Air pollution | ഡെല്‍ഹിയിലെ വായു മലിനീകരണം: '93 ശതമാനവും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബിലാണ്'; രൂക്ഷവിമര്‍ശനവുമായി കേന്ദ്രം

Keywords: News, National, National News, Air pollution, New Delhi, Punjab, Union Minister, Delhi, Pollution, Union environment minister, Bhupender Yadav, Air pollution: NCR a gas chamber due to Punjab govt’s failure, says Union minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia