സൈഫൈ മഹോല്‍സവം: മാധ്യമങ്ങള്‍ മാപ്പുപറയണമെന്ന് അഖിലേഷ് യാദവ്

 


ലഖ്‌നൗ: മുസാഫര്‍ നഗര്‍ കലാപത്തിനിരയായവര്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുമ്പോഴും സൈഫൈ മഹോല്‍സവത്തിന് കോടികള്‍ ചിലവഴിച്ച സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സമാജ് വാദി പാര്‍ട്ടി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും കാലങ്ങളായി സൈഫൈ മഹോല്‍സവം നടക്കാറുണ്ടെന്നാണ് അഖിലേഷിന്റെ വാദം. യുപിയിലെ ടൂറിസത്തില്‍ സൈഫൈ മഹോല്‍സവം വലിയ പങ്ക് വഹിക്കുന്നുണ്ട്. മഹോല്‍സവത്തിനായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തയ്യാറെടുപ്പുകളാണ് പ്രദേശവാസികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോളീവുഡ് ചിത്രമായ 'ദേദ് ഇഷ്‌കിയ'യുടെ പ്രീമിയറില്‍ അഖിലേഷ് യാദവ് പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും മാധ്യമങ്ങളുടെ വിമര്‍ശനത്തെതുടര്‍ന്ന് പരിപാടി റദ്ദാക്കിയിരുന്നു.
അതേസമയം സൈഫൈ മഹോല്‍സവത്തിന് 300 കോടി മുടക്കിയെന്ന മാധ്യമറിപോര്‍ട്ടുകള്‍ തെറ്റാണെന്നും 6 മുതല്‍ 7 കോടിവരെയാണ് ഇതിനായി ചിലവഴിച്ചതെന്നും അഖിലേഷ് പറഞ്ഞു. തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ മാപ്പുപറയണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
സൈഫൈ മഹോല്‍സവം: മാധ്യമങ്ങള്‍ മാപ്പുപറയണമെന്ന് അഖിലേഷ് യാദവ്മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ചും കലാപബാധിതര്‍ക്ക് നല്‍കുന്ന സഹായങ്ങളെക്കുറിച്ചും മറുപടി നല്‍കാന്‍ താന്‍ തയ്യാറാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
SUMMARY: Lucknow: Uttar Pradesh Chief Minister Akhilesh Yadav on Friday defended the annual 'Saifai Mahotsav' amid criticism that the Samajwadi Party government spent crores of rupees and invited top Bollywood stars at a time when Muzaffarnagar riot victims were living in difficult circumstances in relief camps.
Keywords: Akhilesh Yadav, Saifai Mahotsav, Uttar Pradesh, Samajwadi Party, Bollywood Stars, Muzaffarnagar Riots, Salman Khan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia