AKM Ashraf | ഈശ്വര്‍ മല്‍പെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ചു; ഇനി അടുത്തത് എന്ത്? തിരച്ചിലിന് പ്ലാന്‍ ബി തയ്യാറാക്കണമെന്ന് മഞ്ചേശ്വരം എംഎല്‍എ
10 ദിവസം കഴിഞ്ഞിട്ടും ഫലം ഒന്നും ലഭിച്ചിട്ടില്ല.
ട്രക് കണ്ടുവെന്ന് പറയുന്നതല്ലാതെ അതികത്ത് അര്‍ജുന്‍ ഉണ്ടോ എന്നുപോലും സ്ഥിരീകരിച്ചിട്ടില്ല.
അങ്കോള: (KVARTHA) ഉത്തര കര്‍ണാടകയിലെ (Karnataka) ഷിരൂരില്‍ (Shirur) മണ്ണിടിച്ചിലില്‍ (Landslide) കാണാതായ ട്രക് ഡ്രൈവര്‍ (Truck Driver) അര്‍ജുനെ കണ്ടെത്താന്‍ പ്ലാന്‍ ബി Plan B) തയ്യാറാക്കണമെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫ് (Manjeshwar MLA AKM Ashraf). നിലവില്‍, ഈശ്വര്‍ മല്‍പെയുടെ (Ishwar Malpe) മുങ്ങല്‍ (Dive) തിരച്ചില്‍ കൂടി അവസാനിച്ചാല്‍ അടുത്തത് എന്തെന്ന് അറിയാത്ത സ്ഥിതിയാണ്. ജില്ലാ കലക്ടറോടും ഇക്കാര്യം ചോദിച്ചു. ഒഴുക്ക് കുറയാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ഇവരും നാവികസേനയും (Navy) പറയുന്നത്.
മുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ സംസാരിച്ച് ഒരു ബി പ്ലാന്‍ ആലോചിക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്. പത്ത് ദിവസം കഴിഞ്ഞിട്ടും നമുക്ക് ഫലം ഒന്നും ലഭിച്ചിട്ടില്ല. അപകടത്തില്‍പെട്ട ട്രക് കണ്ടുവെന്ന് പറയുന്നതല്ലാതെ അതികത്ത് ആളുണ്ടോ എന്നുപോലും സ്ഥിരീകരിച്ചിട്ടില്ല.
എട്ട് നോട്‌സ് ആണ് നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് എന്നാണ് നേവി ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്ന് നോട്‌സില്‍ പോലും ട്രകിനുള്ളില്‍ ജീവനോടെ ആളുണ്ടെന്ന് 100 ശതമാനം ഉറപ്പുണ്ടെങ്കിലേ ഇറങ്ങാറുള്ളൂവെന്നാണ് അവര്‍ പറയുന്നതെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങള്‍ക്ക് ട്രക് എടുക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുമായി കേരളത്തില്‍നിന്ന് ഒരുപാട് പേര്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍, അവര്‍ക്ക് അങ്ങിനെയൊരു അവസരം നല്‍കാര്‍ ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ തത്ക്കാലം തയ്യാറല്ല. മുഖ്യമന്ത്രിമാര്‍ തമ്മില്‍ സംസാരിച്ച് ആ രീതിയിലൊരു ചര്‍ച്ചയിലേക്ക് നീങ്ങണം.
ഞായറാഴ്ച രണ്ട് തവണ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. പുഴയുടെ ഒഴുക്ക് നേരിയ തോതില്‍ കുറഞ്ഞെന്നും രണ്ട് പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നതെന്ന് ഈശ്വര്‍ മല്‍പെ അറിയിച്ചു. പുഴയിലെ ഒഴുക്കും ചെറിയ രീതിയില്‍ കുറഞ്ഞു. എന്നാല്‍ എല്ലാവിധ ശ്രമങ്ങള്‍ നടത്തിയിട്ടും തോറ്റ് നില്‍ക്കുന്ന സ്ഥിതിയാണെന്ന് അശ്‌റഫ് എംഎല്‍എ പറഞ്ഞു.
നേവിയുടെ തലപ്പത്തുള്ള മലയാളിയായ ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നു. ഇന്‍ഡ്യയിലെവിടെയെങ്കിലും പാറ മുകളിലുള്ളപ്പോള്‍ മണ്ണ് മാറ്റാന്‍ പറ്റിയ യന്ത്രമുണ്ടോ എന്ന് വനംമന്ത്രി ചോദിച്ചിരുന്നു. ആര്‍മിയുടെ പക്കല്‍ എന്തെങ്കിലും യന്ത്രമുണ്ടോയെന്നും അന്വേഷിച്ചപ്പോള്‍, ഇല്ലെന്നായിരുന്നു മറുപടി. മണ്ണും പാറയും മാറ്റിയാല്‍ മാത്രമേ ട്രകിനടുത്തേക്ക് എത്താന്‍ സാധിക്കൂവന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്യങ്ങള്‍ ചോദിച്ചതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയും സംഘവും അവസാനിപ്പിച്ചതായി റിപോര്‍ട്. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മല്‍പെ സംഘത്തിന്റെ തീരുമാനം.
ഈശ്വര്‍ മല്‍പെ, നേവി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എല്ലാവരുംകൂടെ ഒന്നിച്ച് ശ്രമിച്ചതായി കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ രക്ഷാദൗത്യം ഏറെ ദുഷ്‌കരമാണ്. ലഭിച്ച നാല് ലൊകേഷനുകളിലും ഈശ്വര്‍ പരിശോധിച്ചു. അതില്‍, ഒരുസ്ഥലത്ത് പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടായിരുന്നു.
വെള്ളത്തിനടിയില്‍ ഒന്നും കാണാനാകുന്നില്ല. മുഴുവന്‍ മണ്ണാണ്. അതിന് മുകളില്‍ പാറയും അതിനും മുകളിലായി വന്‍മരവുമുണ്ട്. പോസിറ്റിവായി എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഹൈട്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണ്.
ഞായറാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ട്. വൈകീട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് എംഎല്‍എ അറിയിച്ചു.
ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയയും നാല് ലൊകേഷനുകളില്‍ പരിശോധിച്ചതായി വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈശ്വര്‍ മല്‍പെയോട് നന്ദി പറയുന്നു. ജീവന്‍ പണയംവെച്ചാണ് അവര്‍ നദിയില്‍ ഇറങ്ങിയത്. മണ്ണും പാറയുമല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.