അലെര്‍ സംഭവം ഏറ്റുമുട്ടല്‍ അല്ല, ആസൂത്രിത കസ്റ്റഡി മരണങ്ങള്‍: പ്രശാന്ത് ഭൂഷണ്‍

 


ഹൈദരാബാദ്: (www.kvartha.com 27.09.2015) തെലുങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ 5 മുസ്ലീം യുവാക്കള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവം ഏറ്റുമുട്ടല്‍ അല്ല, മറിച്ച് ആസൂത്രിത കസ്റ്റഡി മരണങ്ങളാണെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അലെര്‍ എന്ന സ്ഥലത്തുവെച്ചാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്. കോടതിയിലേയ്ക്ക് വിചാരണയ്ക്കായി കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം.

യാത്രയ്ക്കിടയില്‍ ഇവര്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അതിനാലാണ് വെടിവെച്ച് കൊന്നതെന്നുമായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ സംഭവം കൊല്ലപ്പെട്ട യുവാക്കളുടെ കൈകള്‍ വിലങ്ങുവെച്ച നിലയിലായിരുന്നു. അന്ന് മുതലേ സംഭവം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനിടയിലാണ് പ്രശാന്ത് ഭൂഷന്റെ രംഗപ്രവേശം.

മുന്‍വിധിയോടെയാണ് പോലീസും നീതിന്യായവും മുസ്ലീം സമുദായത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അലെര്‍ സംഭവം ഏറ്റുമുട്ടലെന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാലിത് ആസൂത്രിത കൊലപാതകമാണ്. 5 നിരപരാധികളായ മുസ്ലീം യുവാക്കളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുന്‍പേ വിഖാര്‍ താന്‍ കൊല്ലപ്പെടുമെന്ന ആശങ്ക ന്യായാധിപനുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ അതിന് ന്യായാധിപന്‍ യാതൊരു നടപടികളുമെടുത്തില്ല പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

എന്തുകൊണ്ടാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ നല്‍കാത്തത്? റീ പോസ്റ്റ്‌മോര്‍ട്ടം കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് നടത്താത്തത്? ഭൂഷണ്‍ ചോദിച്ചു.
അലെര്‍ സംഭവം ഏറ്റുമുട്ടല്‍ അല്ല, ആസൂത്രിത കസ്റ്റഡി മരണങ്ങള്‍: പ്രശാന്ത് ഭൂഷണ്‍

SUMMARY: HYDERABAD: Supreme Court lawyer and rights activist Prashant Bhushan on Saturday called the killing of alleged Tehreek-Ghalba-e-Islam (TGI) activist Viqaruddin Ahmed and four others in the Alair encounter a “custodial death” and demanded a judicial probe into it. He questioned why the courts were not taking time to hear this case or help the families of the victims get post-mortem reports.

Keywords: Supreme Court lawyer, Prashant Bhushan, Alair encounter,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia