Alia Bhatt | മുംബൈയില്‍ പുതുതായി കോടികള്‍ വില വരുന്ന 3 വസതികള്‍ സ്വന്തമാക്കി ആലിയ ഭട്ട്; രണ്ടെണ്ണം സഹോദിക്കുള്ള സ്‌നേഹ സമ്മാനം

 


മുംബൈ: (www.kvartha.com) മുംബൈയില്‍ പുതുതായി കോടികള്‍ വില വരുന്ന മൂന്ന് വസതികള്‍ സ്വന്തമാക്കി ബോളിവുഡ് താരം ആലിയ ഭട്ട്. മുംബൈയിലെ ബാന്ദ്രയിലാണ് താരം പുതിയ വീടുകള്‍ വാങ്ങിയത്. നടിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. ആലിയ വാങ്ങിയ ബാന്ദ്രയിലെ പാലി ഹിലില്‍ ഒരു പ്രീമിയം റെസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റിന്റെ ഏകദേശ വില 37.80 കോടി രൂപയാണ്.

കൂടാതെ നടിയുടെ സഹോദരി ഷഹീന്‍ ഭട്ടിന് വേണ്ടിയും മുംബൈയില്‍ രണ്ട് അപാര്‍ട്മെന്റുകള്‍ വാങ്ങിയിട്ടുണ്ട്. 7.68 കോടിയാണ് ഇതിന്റെ മൂല്യം. മുംബൈയിലെ ജുഹുവിലുള്ള ജിജി അപാര്‍ട്മെന്റിലെ 2,086.75 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് ഫ് ളാറ്റുകളാണ് സഹോദരിക്കായി സമ്മാനിച്ചത്. ഈ അടുത്തായിരുന്നു പുതിയ വീടുകളുടെ രെജിസ്‌ട്രേഷന്‍.

Alia Bhatt | മുംബൈയില്‍ പുതുതായി കോടികള്‍ വില വരുന്ന 3 വസതികള്‍ സ്വന്തമാക്കി ആലിയ ഭട്ട്; രണ്ടെണ്ണം സഹോദിക്കുള്ള സ്‌നേഹ സമ്മാനം

പ്രസവത്തിനുശേഷം ചെറിയ ഇടവേള എടുത്ത ആലിയ ഭട്ട് വീണ്ടും അഭിനയത്തില്‍ സജീവമാകാനൊരുങ്ങുകയാണ്. രണ്‍വീര്‍ സിങ്ങിനോടൊപ്പമുള്ള റോക്കി ഔര്‍ റാണി കി പ്രേം കഹാനിയാണ് താരത്തിന്റെ അടുത്ത ചിത്രം. കരണ്‍ ജോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

കൂടാതെ, പ്രിയങ്ക ചോപ്രക്കും കത്രീന കൈഫിനുമൊപ്പം ഫര്‍ഹാന്‍ അക്തറിന്റെ 'ജീ ലെ സരാ' എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഗാല്‍ ഗാഡോട്ടിനൊപ്പം ഹാര്‍ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് താരം.

Keywords:  Alia Bhatt goes home shopping in Bandra, buys Rs 37 cr house in Pali Hill & gifts 2 apartments to sister Shaheen, Mumbai, News, Bollywood, Actress, Cinema, Alia Bhatt, Shaheen Bhatt, Flat, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia