'അലിഗഢിനെ ഹരിഗഢ് എന്നാക്കി മാറ്റണം; സർകാറിന് ഹർജി നൽകി ജില്ലാ പഞ്ചായത്ത്

 


അലിഗഢ്: (www.kvartha.com 17.08.2021) അലിഗഢിന്റെ പേര് മാറ്റണമെന്ന് യു പി സർകാറിന് ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശം. ഹരിഗഢ് എന്ന് മാറ്റാനാണ് ജില്ലാ പഞ്ചായത്ത് നിര്‍ദേശിച്ചത്. പേരുമാറ്റം സംസ്ഥാന സര്‍കാര്‍ അംഗീകരിച്ചാല്‍ അലിഗഢ്, ഹരിഗഢ് എന്നായി മാറും. തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും സംസ്ഥാന സര്‍കാറിന് സമര്‍പിച്ചെന്നും ചെയര്‍മാന്‍ വിജയ് സിങ് പറഞ്ഞു.

'അലിഗഢിനെ ഹരിഗഢ് എന്നാക്കി മാറ്റണം; സർകാറിന് ഹർജി നൽകി ജില്ലാ പഞ്ചായത്ത്


ക്ഷത്രിയമഹാസഭയാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റണമെന്ന് ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയത്. സംസ്ഥാന സര്‍കാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഫിറോസാബാദിന്റെ പേര് മാറ്റണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നേരത്തെ അലഹാബാദിന്റെ പേര് മാറ്റി പ്രഗ്യാരാജ് എന്നാക്കിയിരുന്നു.

Keywords:  News, Uttar Pradesh, National, India, Government, Aligarh, Harigarh, Zila panchayat, UP Govt, Aligarh to Harigarh: Zila panchayat unanimously passes resolution to rename district, sends proposal to UP Govt.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia