Surrender | ബിൽകീസ് ബാനു കേസിലെ 11 പ്രതികളും വീണ്ടും ജയിലിൽ; സുപ്രീംകോടതിയുടെ സമയപരിധി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കീഴടങ്ങി
Jan 22, 2024, 11:40 IST
ഗാന്ധിനഗർ: (KVARTHA) ബിൽകീസ് ബാനു കേസിലെ 11 പ്രതികളും സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിൽ കീഴടങ്ങി. കീഴടങ്ങാനുള്ള സമയപരിധി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഞായറാഴ്ച രാത്രി 11.45 നാണ് എല്ലാ പ്രതികളും സബ് ജയിലിൽ എത്തിയത്. ബിൽകീസ് ബാനുവിനെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ 11 പ്രതികൾക്ക് ഗുജറാത്ത് സർക്കാർ നൽകിയ മോചനം ജനുവരി എട്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
തുടർന്ന് രണ്ടാഴ്ച്ചയ്ക്കകം കുറ്റവാളികൾ എല്ലാവരും തിരിച്ച് ജയിലിൽ കീഴടങ്ങണം എന്നായിരുന്നു ഉത്തരവ്. കുറ്റവാളികളെ വെറുതെ വിട്ടതിന് സംസ്ഥാന സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 2022ലെ സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽകീസ് ബാനു കേസിലെ പ്രതികളെ അകാലത്തിൽ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ബിൽകീസ് ബാനു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയായിരുന്നു സുപ്രീം കോടതി വിധി.
കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്ന ഈ പ്രതികളുടെ ഹർജി ജനുവരി 19ന് സുപ്രീം കോടതി തള്ളുകയും ജനുവരി 21നകം കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ് നായ്, ജസ്വന്ത് നായി, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് കേസിലെ പ്രതികൾ.
2002ൽ ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽകീസ് ബാനു എന്ന 21കാരി കൂട്ടബലാത്സംഗത്തിനിരയായത്. അന്ന് അഞ്ച് മാസം ഗർഭിണി കൂടിആയ്യിരുന്നു അവർ. മൂന്ന് വയസുള്ള മകൾ കൺമുന്നിൽ വെച്ച് കൊല്ലപ്പെട്ടു. കൂടാതെ കുടുംബത്തിലെ ഏഴ് പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.
Keywords: News, National, Gandhinagar, Bilkis Bano, Gujarat, Bombay High Court, Supreme Court, All 11 Convicts in Bilkis Bano Case Surrender.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.