Presidential Election | രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജുലൈ 16 ന് എല്ലാ ബി ജെ പി എം പിമാരോടും ഡെല്‍ഹിയിലെത്താന്‍ നിര്‍ദേശം
Jul 8, 2022, 17:04 IST
ന്യൂഡെല്‍ഹി: (www.kvartha.com) ജുലൈ 16 ന് എല്ലാ ബി ജെ പി എം പിമാരോടും ഡെല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയതായി റിപോര്‍ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് നേതൃത്വം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പില്‍ എല്ലാ അംഗങ്ങളുടേയും പങ്കാളിത്തം ഉറപ്പിക്കാനാണിത്. ഈ രണ്ട് ദിവസങ്ങളില്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എങ്ങനെ വോട് ചെയ്യണമെന്നതിനെക്കുറിച്ച് പരിശീലനം നല്‍കുമെന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പാര്‍ടി എം പിമാര്‍ക്കായി അത്താഴ വിരുന്ന് സംഘടിപ്പിക്കുമെന്നും പാര്‍ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപോര്‍ട് ചെയ്തു.
ദ്രൗപതി മുര്‍മു ആണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍ നിന്നുള്ള ബി ജെ പി നേതാവാണ് ദ്രൗപതി മുര്‍മു. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെയും ബി ജെ ഡിയുടെയും പിന്തുണ മുര്‍മുവിനുണ്ട്.
Keywords: All BJP MPs Told To Reach Delhi 2 Days Before July 18 Presidential Election: Report, New Delhi, News, Politics, President Election, Meeting, BJP, Trending, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.