കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പുരുഷന്‍മാരാണെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവന വിവാദത്തില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 14.09.2015) കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പുരുഷന്‍മാരാണെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ പ്രസ്താവന വിവാദത്തില്‍. സ്ത്രീ- പുരുഷ അസമത്വം ഇല്ലാതാക്കിയാല്‍ പ്രശ്‌നത്തിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമെന്നും മനേക ഗാന്ധി പറഞ്ഞു.

പുരുഷന്‍മാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന ആണ്‍കുട്ടികള്‍ക്കു പ്രത്യേക പുരസ്‌കാരങ്ങള്‍ സ്‌കൂളുകളില്‍ നല്‍കും. ഇതിനായി ജെന്‍ഡര്‍ ചാംപ്യന്‍സ് എന്ന പേരില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ആശയവിനിമയത്തിനിടെയാണ് മന്ത്രിയുടെ പ്രസ്താവനയും അറിയിപ്പും വന്നത്.

സൗദി നയതന്ത്രജ്ഞന്‍ രണ്ട് നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സംഭവം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു
തുറപ്പിച്ചുവെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി നേരത്തെ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും ഓര്‍മിപ്പിച്ചു. രാജ്യത്തെ വിദ്യാഭ്യാസ രീതികള്‍ കൂടുതല്‍ ലിംഗ സമത്വവും മൃഗങ്ങള്‍ക്കു കൂടി പ്രാധാന്യം നല്‍കുന്ന രീതിയിലുള്ളതുമാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia