ബാബ്രി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കത്തിന് പിന്നാലെ മറ്റൊരു വിവാദം കൂടി; ഗ്യാൻവ്യാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്രം തര്‍ക്ക കേസില്‍ വാദം കേള്‍ക്കാമെന്ന് അലഹബാദ് ഹൈകോടതി
Mar 25, 2022, 14:35 IST
അലഹബാദ്: (www.kvartha.com 25.03.2022) പതിറ്റാണ്ടുകള്‍ പഴക്കമുള്ള വാരണാസിയിലെ ഗ്യാൻവ്യാപി പള്ളി - കാശി വിശ്വനാഥ ക്ഷേത്രം തര്‍ക്ക കേസില്‍ മാര്ച് 29 മുതല്‍ പതിവ് വാദം കേള്‍ക്കാന്‍ അലഹബാദ് ഹൈകോടതി വ്യാഴാഴ്ച തീരുമാനിച്ചു. വാരണാസിയിലെ അഞ്ജുമാന്‍ ഇന്തസാമിയ മസാജിദ് സമര്‍പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രകാശ് പാഡിയയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ പള്ളി പണിതതാണോ എന്ന് പരിശോധിക്കാന്‍ ഭൗതിക സര്‍വേ നടത്താന്‍ ആര്‍കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയോട് നിര്‍ദേശിച്ച വാരണാസി കോടതി ഉത്തരവ് സ്റ്റേ ചെയ്തിട്ടുണ്ട്. ഹര്ജിക്കാരന് അന്യായമായാണ് പ്രശ്നം കോടതിയിന്‍ അവതരിപ്പിച്ചതെന്നും തുടര്‍ന്നാണ് വിഷയത്തില്‍ വിചാരണകോടതി ഇടപെട്ടതെന്നും കേന്ദ്രസര്‍കാരിന്റെ അഭിഭാഷകന് ബുധനാഴ്ച പറഞ്ഞിരുന്നു.
വിശേഷേശ്വര ക്ഷേത്രം പുരാതന കാലം മുതല്‍ നിലവിലുണ്ടെന്നും ഭഗവാന് വിശേഷേശ്വരന് തര്‍ക്കഭൂമിയിലാണ് കുടികൊള്ളുന്നതെന്നും അതിനാല്‍ മുകളില്‍ പറഞ്ഞ ഭൂമി സംബന്ധിച്ച് തര്‍ക്കമുണ്ടെന്നും ഭഗവാന് വിശേശ്വര്‍ ക്ഷേത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കേന്ദ്രര്കാരിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
മസ്ജിദിന് ക്ഷേത്രത്തിന്റെ ആകൃതിയും വലിപ്പവും ഉള്ളത് കണക്കിലെടുക്കേണ്ടെന്നും എന്നാല്‍ അതിന്റെ താഴത്തെ നിലവറയ്ക്ക് 15-ാം നൂറ്റാണ്ടിന് മുമ്പ് നിര്‍മിച്ച പഴയ ക്ഷേത്രത്തിന്റെ ഘടനയാണെന്നും ആരാധനാലയങ്ങള്‍ക്ക് മതപരമായ സ്വഭാവം അതേപടി നിലനില്‍ക്കുമെന്നും വാദിച്ചു. അതിനാല്‍, 1991-ലെ ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിലെ വ്യവസ്ഥകള്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്നും വാദിച്ചു. ഹര്‍ജിക്കാരന്റെ കൈവശമാണ് ഇപ്പോഴും മസ്ജിദ് ഉള്ളതെന്നും കേന്ദ്രര്കാരിന്റെ അഭിഭാഷകന് ചൂണ്ടിക്കാണിച്ചു. എന്നാല്‍, സമയക്കുറവുമൂലം വാദം പൂര്‍ത്തിയാക്കാാന്‍ കഴിയാതെ മാര്ച് 29ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കൊപ്പം കോടതി കേസ് ലിസ്റ്റ് ചെയ്തു.
നേരത്തെ, ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകളെ കക്ഷി ചേര്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരന് സമര്‍പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു, തുടര്‍ന്ന് ഇരുവരെയും ഹര്‍ജിയില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തി. ഭൂമിയുടെ സര്‍വേ നടത്താന്‍ എഎസ്ഐയോട് നിര്‍ദേശിച്ച വാരണാസിയിലെ പ്രാദേശിക കോടതിയുടെ 2021 ഏപ്രില്‍ എട്ടിലെ ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിയില്ലാത്തതുമാണ് എന്നാണ് ഹര്ജിക്കാരന് പറയുന്നതത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്യാൻവ്യാപി മസ്ജിദ് സമുച്ചയത്തിന്റെ 'സമഗ്ര ഭൂമിശാസ്ത്ര സര്‍വേ' യുടെ മേല്‍നോട്ടം വഹിക്കാന്‍ രണ്ട് ഹിന്ദുക്കളും രണ്ട് മുസ്ലീംങ്ങളും ഒരു പുരാവസ്തു വിദഗ്ധനും അടങ്ങുന്ന അഞ്ചംഗ സമിതി രൂപീകരിക്കാന്‍ വാരണാസി കോടതി ഉത്തരവിട്ടിരുന്നു.
ഗ്യാൻവ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പുരാതന ക്ഷേത്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 1991-ല്‍ വാരണാസി ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

Keywords: News, National, Top-Headlines, Gujrath, High Court, Uttar Pradesh, Court Order, Masjid, Temple, Allahabad HC, Kashi Vishwanath temple, Allahabad HC orders regular hearing in Kashi Vishwanath temple-Gyanvapi mosque dispute case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.