പെഗാസസ്: മാധ്യമ റിപോർടുകൾ ശരിയാണെങ്കിൽ ആരോപണം ഗുരുതരമെന്ന് സുപ്രീം കോടതി
Aug 5, 2021, 21:27 IST
ന്യൂഡെൽഹി: (www.kvartha.com 05.08.2021) മാധ്യമ റിപോർടുകൾ ശരിയാണെങ്കിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. പെഗാസസ് ഫോൺ ചോർത്തലിൽ പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇത്തരത്തിൽ പ്രതികരിച്ചത്. ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങുന്ന രണ്ടംഗ ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഹർജിയുടെ ഓരോ പകർപ്പ് സർകാരിന് സമർപിക്കാനും കോടതി ഹര്ജിക്കാരോട് ആവശ്യപ്പെട്ടു. ചൊവാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്ര സർകാരിന്റെ പ്രതിനിധി കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
ദി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയാണ് രണ്ട് ദിവസം മുൻപ് പെഗാസസ് വിഷയത്തിൽ കോടതി ഇടപെടണം എന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. പെഗാസസ് ലക്ഷ്യമിട്ടവരുടെ ലിസ്റ്റും കോടതിയിൽ സമർപിക്കപെട്ടിട്ടുണ്ട്. ഇതേ കേസിൽ നേരത്തെ രണ്ട് ഹർജികൾ സുപ്രീം കോടതിയിൽ സമർപിക്കപെട്ടിരുന്നു. സിപിഎം എംപി ജോൺ ബ്രിട്ടാസ്, അഭിഭാഷകൻ എം എൽ ശർമ്മ എന്നിവരായിരുന്നു ഹർജി നൽകിയത്.
പെഗാസസ് വിവാദത്തിൽ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശി കുമാർ എന്നിവർ കോടതിയെ സമീപിച്ചിരുന്നു. പെഗാസസ് എങ്ങനെയാണ് കരാറിൽ ഏർപ്പെട്ടത്, ആരാണ് ഇതിന് പണം നൽകിയത് തുടങ്ങിയ കാര്യങ്ങൾ സർക്കാർ പറയണം എന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. കപിൽ സിബലാണ് ഇവർക്ക് വേണ്ടി ഹാജരായത്.
SUMMARY: Earlier, senior journalists N Ram and Sashi Kumar had sought a Special Investigation Team (SIT) headed by a sitting of former judge into the snooping allegations. "The government needs to tell us how they got into the contract, who they paid for this," their lawyer Kapil Sibal said today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.