'അലൊഡോക്സഫോബിയ'; ആളുകളെ ചിന്തിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന കടുകട്ടി ഇന്‍ഗ്ലീഷ് പ്രയോഗവുമായി വീണ്ടും ശശി തരൂര്‍ എം പി

 


ന്യൂഡെല്‍ഹി: (www.kvartha.com 13.12.2021) 'അലൊഡോക്സഫോബിയ', ആളുകളെ ചിന്തിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന കടുകട്ടി ഇന്‍ഗ്ലീഷ് പ്രയോഗവുമായി വീണ്ടും ശശി തരൂര്‍ എം പി. അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ഇന്‍ഗ്ലീഷ് വാക്കുകള്‍ ഇടയ്ക്കിടെ പൊതുമധ്യത്തില്‍ കൊണ്ടുവരുന്നത് ശശി തരൂരിന് ഒരു വിനോദമാണ്. 

   
'അലൊഡോക്സഫോബിയ'; ആളുകളെ ചിന്തിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന കടുകട്ടി ഇന്‍ഗ്ലീഷ് പ്രയോഗവുമായി വീണ്ടും ശശി തരൂര്‍ എം പി


ഞായറാഴ്ച ബിജെപിയെ പരിഹസിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മറ്റൊരു പുതിയ വാക്ക് കൂടി ഉപയോഗിച്ചത്. 'അലൊഡോക്സഫോബിയ' (Allodoxaphobia) എന്നാണ് തരൂര്‍ ഉപയോഗിച്ച പുതിയ വാക്ക്.

അലൊഡോക്സഫോബിയ എന്നുപറഞ്ഞാല്‍ അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയമാണെന്ന് അദ്ദേഹം തന്നെ ട്വിറ്റെറില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

'അലൊഡോക്സഫോബിയ'; ആളുകളെ ചിന്തിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന കടുകട്ടി ഇന്‍ഗ്ലീഷ് പ്രയോഗവുമായി വീണ്ടും ശശി തരൂര്‍ എം പി


'ഉത്തര്‍പ്രദേശിലെ ബിജെപി സര്‍കാര്‍ ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹവും യുഎപിഎ കേസുകളും ചുമത്തുന്നത് അവിടുത്തെ നേതാക്കള്‍ക്ക് അലൊഡോക്സഫോബിയ ബാധിച്ചതിനാലാണ് എന്നാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

അലൊഡോക്സഫോബിയ എന്ന വാക്കിനെ അദ്ദേഹം കൂടുതല്‍ വിശദീകരിച്ചുകൊണ്ട് ഗ്രീകില്‍ ഇങ്ങനെ എഴുതി. 'Allo-hyXykvXw, Doxo- അഭിപ്രായം, Phobos- ഭയം'

ഇതാദ്യമായിട്ടല്ല തരൂര്‍ കടുക്കട്ടിയുള്ള വാക്കുകള്‍ ട്വിറ്റെറില്‍ പ്രയോഗിക്കുന്നത്. 'farrago, troglodyte' തുടങ്ങി അപൂര്‍വമായി ഉപയോഗിക്കുന്ന ഇന്‍ഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹം ആളുകളെ കുഴപ്പിച്ചിട്ടുണ്ട്.

പുതുതലമുറകളില്‍ പലരും ശശി തരൂരിനെ അനുകരിക്കാറുണ്ട്. അദ്ദേഹത്തിന്റെ സംസാര രീതി, പ്രയോഗ ശൈലി ഇവയെല്ലാം അനുകരിക്കാന്‍ അവര്‍ പലപ്പോഴും ശ്രമിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ തരൂരില്‍ നിന്നും പുതിയ വാക്കുകള്‍ പുറത്തുവരാന്‍ അവര്‍ കാത്തിരിക്കാറുമുണ്ട്. 

Keywords:  'Allodoxaphobia' is Shashi Tharoor's latest word of the day! Here's what it means, New Delhi, News, Shashi Taroor, Twitter, Politics, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia