നോട്ട് അസാധുവാക്കല്‍ നടപടി സ്വേച്ഛാധിപത്വപരമെന്ന് അമര്‍ത്യാസെന്‍
Nov 30, 2016, 20:00 IST
ന്യൂഡല്‍ഹി: (www.kvartha.com 30.11.2016) കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാസെന്‍. നോട്ട് പിന്‍വലിക്കല്‍ സ്വേച്ഛാധിപത്വപരവും, മനുഷ്യത്വരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സെന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിഞ്ഞത്.
ബുദ്ധിശൂന്യമായ ഈ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരെയാണ്. കള്ളപ്പണത്തിനെതിരായ നടപടിയെ ഇന്ത്യക്കാര്‍ പ്രശംസിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം ശരിയായില്ല. രാജ്യത്ത് ആറ് ശതമാനം മാത്രമാണ് പണമായി കള്ളപ്പണമുള്ളത്. എന്നാല്‍ ഈ ചെറിയ ശതമാനം കള്ളപ്പണം പിടിക്കാന്‍ സാധാരണക്കാരെ ഇത്രയും വലിയ ദുരിതത്തിലാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
ഇപ്പോഴത്തെ നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ വിള്ളലുണ്ടാക്കും. രൂപ ഒരു പ്രോമിസറി നോട്ടാണ്. അതിന് വിലയുണ്ടാവില്ല എന്ന് ഒരു സര്‍ക്കാര്‍ പറയുമ്പോള്‍ അത് വിശ്വാസലംഘനമാണ്. പെട്ടെന്നൊരു ദിവസം നിങ്ങള്‍ക്ക് പണം നല്‍കാനാകില്ലെന്നു സര്‍ക്കാര്‍ പറയുന്നത് സ്വേച്ഛാധിപത്യപരമാണ്. നാളെ ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ ഇതേകാര്യം സര്‍ക്കാര്‍ ചെയ്യില്ലെന്നെന്താണ് ഉറപ്പ്. കള്ളപ്പണക്കാരല്ലെന്നതിനു തെളിവുനല്‍കാതെ പണം പിന്‍വലിക്കാനാകില്ലെന്ന നിയമം കൊണ്ടുവന്നാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
Keywords : New Delhi, Central Government, National, Prime Minister, Narendra Modi, Amartya Sen terms demonetisation a despotic action.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.